സങ്കടക്കുന്നിൽ ശരത്തിന് കണ്ണീർക്കോട്ട; മരണത്തിലും ധ്രുവ് അമ്മയുടെ മാറിൽ
text_fields
മലപ്പുറം: ജീവനോളം സ്നേഹിച്ച മൂന്നു പേരെ തിരിച്ചുകിട്ടാൻ കഴിഞ്ഞ രണ്ട് രാത്രികളിലു ം ഒരുപോള കണ്ണടക്കാതെ പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു ശരത്. ‘എെൻറ ഉണ്ണിക്ക ുട്ടനും ഗീതുവിനും അമ്മക്കും വല്ലതും സംഭവിച്ചോ’ എന്ന് ഇടക്കിടെ ചോദിക്കുമ്പോൾ ‘ഇല്ലെട ാ’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ബന്ധുക്കളും സുഹൃത്തുക്കളും ഒടുവിൽ ആ യുവാവിെൻറ നിലവിളിക്ക് മുന്നിൽ നിസ്സഹായരായി.
കോട്ടക്കുന്നിൽ വെള്ളിയാഴ്ചയുണ്ടായ കുന്നിടിച്ചിലിൽ മരിച്ച ഗീതുവിെൻറയും മകൻ ഒന്നര വയസ്സുകാരൻ ധ്രുവിെൻറയും മൃതദേഹങ്ങൾ ഞായറാഴ്ച ഉച്ചക്ക് 12ഓടെ കണ്ടെടുത്തു. തകർന്ന വീടിനൊപ്പം താഴേക്ക് തെറിച്ചുപോയ ഇരുവരും കെട്ടിപ്പിടിച്ച നിലയിലാണ് കിടന്നിരുന്നത്. ദുരന്തമുണ്ടാവുമ്പോൾ കുഞ്ഞിന് പാലൂട്ടുകയായിരുന്നു മൂന്നു വർഷം മുമ്പ് ശരത് പ്രണയിച്ച് സ്വന്തമാക്കിയ പ്രിയപ്പെട്ടവൾ. ശരത്തിെൻറ അമ്മ സരോജിനിയുടെ മൃതദേഹം ലഭിച്ചിട്ടില്ല.
ഉച്ചക്ക് 1.20ഓടെയാണ് കോട്ടക്കുന്ന് ടൂറിസം പാർക്കിൽ നിന്ന് കുന്നിടിഞ്ഞ് താഴേക്ക് പതിച്ചത്. വീടിന് പുറത്ത് മഴവെള്ളം വഴിതിരിച്ചുവിടുകയായിരുന്നു ശരത്തും അമ്മ സരോജിനിയും.
വലിയ ശബ്ദത്തിൽ കുന്നിടിഞ്ഞ് വരുന്നത് കണ്ട് അമ്മയെ പിടിച്ചുവലിച്ച് ശരത് ഓടിയെങ്കിലും ഇടക്ക് കൈവിട്ടു. അമ്മ മണ്ണിൽ മറഞ്ഞു. തൊട്ടടുത്ത ടൂറിസ്റ്റ് ഹോമിെൻറ വരാന്തയിലേക്ക് തെറിച്ച ശരത് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കൈക്ക് സാരമായ പരിക്കുണ്ട്. പിതാവ് സത്യൻ അപകടം നടക്കുമ്പോൾ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴറിഞ്ഞത് നിമിഷങ്ങൾകൊണ്ട് ഇല്ലാതായ മൂന്ന് ജീവിതങ്ങളെക്കുറിച്ച്. ‘‘എല്ലാരും പോയച്ഛാ നമ്മള് മാത്രമായി’’ എന്ന് പറഞ്ഞാണ് ശരത് സത്യനരികിലേക്ക് ഓടിച്ചെന്നത്. കൂടി നിന്നവരോട് അവരെ ഒന്ന് രക്ഷിക്കൂവെന്ന് പലതവണ യുവാവ് കേണുപറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ പലതവണ നിർത്തിവെച്ചിരുന്നു. മൊറയൂർ വാലഞ്ചേരി സ്വദേശിനിയാണ് ഗീതു. കോട്ടക്കുന്ന് ചോല റോഡിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.