ഒന്നാം തീയതി ബാർ അടച്ചിടുന്നത് വലിയ പ്രശ്നം -ബിജു പ്രഭാകർ
text_fieldsതിരുവനന്തപുരം: ഒന്നാം തീയതി ബാറുകൾ അടച്ചിട്ടാൽ കേരളത്തിലേക്ക് എങ്ങനെ ഹൈവാല്യു വിനോദസഞ്ചാരികൾ എത്തുമെന്ന് ട്രാൻസ്പോർട്ട് ഏവിയേഷൻ സെക്രട്ടറി ബിജു പ്രാഭകർ.
ബിജു പ്രഭാകറിന്‍റെ വാക്കുകൾ:
ഇവിടെ ഏറ്റവും വലിയ പ്രശ്നം ഒന്നാം തീയതി ബാർ അടച്ചിടും. അത് മറ്റിയേ പറ്റൂ. ഇത് ടൂറിസം വകുപ്പും ഞങ്ങളും നിരന്തരം ആവശ്യപ്പെടുന്നതാണ്. സർക്കാർ ഇത് മറ്റാൻ ശ്രമിക്കുമ്പോൾ എതിർപ്പുകൾ വരുന്നു. ഇത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഹൈവാല്യു ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തിൽ നടക്കില്ല, കാമ്പയിൻ ആവശ്യമുണ്ട്. -അദ്ദേഹം പറഞ്ഞു.
സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു
കൊല്ലം: തെന്മലയിൽ അർധരാത്രി സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി വൈദ്യുതി തൂണിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിഷാദ് ഉണ്ടെന്നറിഞ്ഞ അക്രമികൾ അവിടെ എത്തി കാളിങ് ബെൽ അടിക്കുകയായിരുന്നു. ഇതു കേട്ട് സ്ത്രീ സുഹൃത്ത് പുറത്തിറങ്ങി. വീടിന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ച നിഷാദിനെ അക്രമികൾ ബലമായി തടഞ്ഞുനിർത്തി വീടിന്റെ മുന്നിലെ റോഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. കമ്പി ഉപയോഗിച്ച് മർദിക്കുകയുംനഗ്നനാക്കുകയുമായിരുന്നു. തുടർന്ന് വൈദ്യുതി തൂണിൽ കെട്ടിയിട്ടു. വാൾ കൊണ്ട് വെട്ടാനും ശ്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.