നീന്തല്‍ക്കുളത്തില്‍ അതിക്രമിച്ചുകടന്നതിന് സസ്പെൻഷനിലായവരിൽ ഡി.എസ്.യു ചെയർമാനും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എം.എ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥി പി. ഷെഹാന് അക്വാറ്റിക് കോംപ്ലക്സിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സസ്പെൻഷനിലായ ഏഴ് വിദ്യാർഥികളിൽ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ ചെയർമാനും.
എം.എ സൈക്കോളജി വിദ്യാർഥിയും ഡി.എസ്.യു ചെയർമാനുമായ എം.ബി. സ്നേഹിൽ, കായികപഠന വിഭാഗത്തിലെ സി.എച്ച്. അമൽ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥി ടി. സലീൽ, ഉർദു വിദ്യാർഥി കെ.വി. അബ്ദുൽ ഷുക്കൂർ, ജേണലിസം വിദ്യാർഥി സി.കെ. മുഹമ്മദ് ഷാമിൽ, എജുക്കേഷൻ പഠന വിഭാഗത്തിലെ ടി.കെ. മുഹമ്മദ് സാദിഖ്, ഫിലോസഫിയിലെ പി. ഷിബിൻ കുമാർ എന്നീ എസ്.എഫ്.ഐ പ്രവർത്തകരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് നടപടി സ്വീകരിച്ച് രണ്ടാം ദിവസം സർവകലാശാല വ്യക്തമാക്കി.
സർവകലാശാല സുരക്ഷ വിഭാഗം ഓഫിസറുടെ റിപ്പോർട്ടിന്റെയും ബന്ധപ്പെട്ട പഠന വിഭാഗം മേധാവികളുടെ വിശദീകരണത്തിന്റെയും ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഏഴ് വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെഹാന് സര്‍വകലാശാല നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.