ഓര്‍മകളുടെ അമ്മവീട്ടില്‍ ഭാഗ്യലക്ഷ്മിയെത്തി
text_fieldsകോഴിക്കോട്: ഓര്‍മകള്‍ പങ്കുവെക്കാനുള്ള വെറുമൊരു ഒത്തുചേരലായിരുന്നില്ല അത്. അന്ന് സ്വന്തമെന്ന് പറഞ്ഞ് കൈപിടിക്കാനുണ്ടായിരുന്നവരോടൊപ്പം ചിലവഴിക്കാനുള്ള കുറെ നല്ല നിമിഷങ്ങള്‍ കൂടിയായിരുന്നു. വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പൂര്‍വ അന്തേവാസികളുടെ ഒത്തുചേരലിന് സനാഥത്വത്തിന്‍െറയും ഗൃഹാതുരത്വത്തിന്‍െറയും ക്രിസ്മസ് കുളിരുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ചില്‍ഡ്രന്‍സ് ഹോമിന്‍െറ ഇരുണ്ട ഇടനാഴിയില്‍ ഒതുങ്ങിയിരുന്ന ഒരു പെണ്‍കുട്ടി ഭാഗ്യലക്ഷ്മിയെന്ന പേരില്‍ അറിയപ്പെടുന്ന ശബ്ദ കലാകാരിയും സാമൂഹികപ്രവര്‍ത്തകയുമായി ആ പടികള്‍ കയറിയപ്പോള്‍ ഒത്തുചേര്‍ന്നവരില്‍ സന്തോഷം ഇരട്ടിയായി. അവിടെയത്തെിയപ്പോള്‍ പഴയ കൂട്ടുകാരി സുമതിയെ തേടുകയായിരുന്നു അവര്‍.
സംഗമത്തിന്‍െറ ഉദ്ഘാടനവേളയില്‍ ഭാഗ്യലക്ഷ്മി സംസാരിച്ചതേറെയും കൂട്ടുകാരിയെക്കുറിച്ചായിരുന്നു.‘ജീവിതം പ്രതിസന്ധികളുടേതാണ്. അത് തരണം ചെയ്യുക തന്നെ വേണം’. സുമതിയുടെ വാക്കുകളുമായി അവര്‍ തുടങ്ങി. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പ്രതിസന്ധികള്‍ക്ക് മുന്നില്‍ തകര്‍ന്നുപോകുന്നു. അവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ അനാഥയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഒരുപാട് പേര്‍ക്ക് തന്‍െറ വാക്കുകള്‍ പ്രചോദനമായതില്‍ അഭിമാനമുണ്ട്.
ചില്‍ഡ്രന്‍സ് ഹോം പൂര്‍വ അന്തേവാസികളുടെ സംഘടനായ റെയിന്‍ബോയുടെ ഉദ്ഘാടനവും ഭാഗ്യലക്ഷ്മി നിര്‍വഹിച്ചു. കുടുംബസംഗമത്തിന്‍െറ ഉദ്ഘാടനം നടന്‍ വിനോദ് കോവൂര്‍ നിര്‍വഹിച്ചു. വിവിധ വര്‍ഷങ്ങളിലായി ഇവിടെ കഴിഞ്ഞ നൂറിലേറെപേരും കുടുംബാംഗങ്ങളുമായി 250ലേറെ ആളുകളാണ് സംഗമത്തിനത്തെിയത്.
ചില്‍ഡ്രന്‍സ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റെയിന്‍ബോ വൈസ് പ്രസിഡന്‍റ് കെ.പി. അനു അധ്യക്ഷതവഹിച്ചു. ജില്ല പ്രൊബേഷന്‍ ഓഫിസര്‍ കെ.ടി. അഷറഫ്, സൂപ്രണ്ട് സല്‍മ, മുന്‍ സൂപ്രണ്ട് കെ. രാജന്‍, സി.ഡബ്ള്യു.സി അംഗം വി. ചന്ദ്രമോഹന്‍, കെ.എം. നജീബ്, ശ്രീലേഷ്, ജോസഫ് റെബല്ളോ എന്നിവര്‍ സംസാരിച്ചു. റെയിന്‍ബോ സെക്രട്ടറി പി.വി. ലിന്‍ഡ സ്വാഗതവും ജോയന്‍റ് സെക്രട്ടറി പ്രസീദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.