ആലപ്പുഴയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി രോഗലക്ഷണം
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം ആലപ്പുഴയിലെ കുട്ടനാട്ടില്‍ താറാവുകളില്‍ പക്ഷിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടത്തെി. വിഷയം ഗൗരവത്തിലെടുത്ത സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗം കണ്ടത്തെിയ സാഹചര്യത്തില്‍ കേരളത്തിലും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജു അഭ്യര്‍ഥിച്ചു.
മൃഗസംരക്ഷണ വകുപ്പിന്‍െറ പതിവ് നിരീക്ഷണത്തില്‍ ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമപഞ്ചായത്തിലാണ് താറാവുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്തെിയത്. ചൊവ്വാഴ്ച രാവിലെ 11ന് സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ അധ്യക്ഷതയില്‍ കോഴി-താറാവ് കര്‍ഷകരുടെ യോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമുണ്ട്. പക്ഷിപ്പനി രോഗലക്ഷണമുള്ള സാംപിളുകള്‍ ഭോപാല്‍ ലാബിലേക്ക് അയച്ചു. ഫലം ചൊവ്വാഴ്ച ലഭിക്കും. 15 ദിവസം മുതല്‍ രണ്ടുമാസംവരെ പ്രായമുള്ള താറാവ് കുഞ്ഞുങ്ങളിലാണ് രോഗം പകരുന്നത്. നിലവില്‍ താറാവുകളെ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍നിന്ന് മാറ്റിപാര്‍പ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി. താറാവുകള്‍ക്ക് ആന്‍റി ബയോട്ടിക് നല്‍കുന്നുണ്ട്. മരുന്ന് ഫലം ചെയ്യുന്നുണ്ടെന്നാണ് കര്‍ഷകരില്‍നിന്ന് ലഭിച്ച വിവരം.
ഈ മാസം 20 മുതല്‍ അപ്പര്‍ കുട്ടനാട് മേഖലയില്‍ താറാവുകള്‍ ചത്തുതുടങ്ങി. കോഴി-താറാവ് വളര്‍ത്തുകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ വ്യക്തി സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പനി, ജലദോഷം, ശരീരവേദന, ചുമ, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. അസുഖം ബാധിച്ച പക്ഷികളെ ചുട്ടുകരിക്കുന്നവര്‍, കോഴിക്കാഷ്ഠം വളമായി ഉപയോഗിക്കാന്‍ കൊണ്ടുപോകുന്നവര്‍, രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കപ്പെടുന്നവര്‍ തുടങ്ങിയ എല്ലാവരും വ്യക്തിഗത സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പക്ഷികള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ മൃഗസംരക്ഷണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.