കേരളത്തിലെ പ്രളയ കാരണം മേഘസ്ഫോടനവും കാലവർഷ വ്യതിയാനവുമെന്ന് പഠനം
text_fieldsആലപ്പുഴ: കേരളത്തിൽ തുടർച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കത്തിന് കാരണം ഇടത്തരം മേഘവിസ്ഫോടനവും കാലവർഷ വ്യതിയാനത്തിൽ സംഭവിച്ച ഘടനപരമായ മാറ്റവുമാണെന്ന് ഗേവഷണഫലം. 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പഠനം നടത്തിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്െഫറിക് റഡാർ റിസർച്ചിലെ എസ്. അഭിലാഷും പി. വിജയകുമാറും അടങ്ങുന്ന 10 അംഗ സംഘമാണ് ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.
വെതർ ആൻഡ് ക്ലൈമറ്റ് എക്സ്ട്രീമിെൻറ ഏറ്റവും പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ച പഠനം 2019ലെ വെള്ളപ്പൊക്കം ഇടത്തരം മേഘവിസ്ഫോടനത്തിെൻറ ഫലമാണെന്ന് വിലയിരുത്തുന്നു. ഉത്തരേന്ത്യയിൽ ഉണ്ടാകാറുള്ള ഈ പ്രതിഭാസം കേരളത്തിൽ പൊതുവെ സംഭവിക്കാറില്ലെങ്കിലും ലോകത്ത് അനുഭവപ്പെടുന്ന കാലാവസ്ഥവ്യതിയാനം കേരളത്തിലും ആവർത്തിക്കാനിടയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയുടെ പശ്ചിമതീരത്ത് കാലവർഷ മേഘങ്ങളിൽ കണ്ടെത്തിയ ഘടനപരമായ മാറ്റങ്ങൾ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതായി കരുതേണ്ടിയിരിക്കുന്നു. ഭാവിയിൽ ഇത് കേരളത്തിലും ആവർത്തിക്കുമെന്നും വെള്ളപ്പൊക്കസാധ്യത കൂടുതലാെണന്നും ഇതിൽ പറയുന്നു.
2019ലേതിെനക്കാൾ അപകടകാരിയായി മാറിയത് 2018ലെ വെള്ളപ്പൊക്കമായിരുന്നു.അധികമഴയും പശ്ചിമഘട്ടത്തിലെ മനുഷ്യനിർമിതമായ ഇടപെടലുകളുമാണ് 2018ലെ വെള്ളപ്പൊക്കത്തെ കൂടുതൽ അപകടകരമാക്കിയതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.