ലോക്ഡൗൺ കാത്തു; റോഡപകടങ്ങളിൽ വൻ കുറവ്
text_fieldsകൊച്ചി: മുൻ വർഷങ്ങളിൽ വാഹനാപകടങ്ങളിൽ ചോരയിൽ കുതിർന്ന നിരത്തുകൾ നോക്കി ലോക്ഡൗൺ കാലത്തിന് നന്ദി പറയാം.
68 ദിവസത്തെ ലോക്ഡൗൺ കാലത്ത്, കഴിഞ്ഞവർഷം ഇതേ കാലയളവിലെ റോഡപകട മരണങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ദിേനന ശരാശരി 12 ജീവെനങ്കിലും രക്ഷപ്പെട്ടിരിക്കുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് അപകടം 6502ഉം മരണം 808ഉം പരിക്ക് 7568ഉം കുറവാണ്.
മാർച്ച് 25 മുതൽ േമയ് 31 വരെ 68 ദിവസമായിരുന്നു ലോക്ഡൗൺ. കഴിഞ്ഞവർഷം ഇതേസമയം സംസ്ഥാനത്ത് ഉണ്ടായത് 7703 റോഡപകടം. മരിച്ചത് 926 പേർ. 8679 പേർക്ക് പരിക്കേറ്റു.
എന്നാൽ, ലോക്ഡൗൺ കാലത്ത് ഇത് യഥാക്രമം 1592ഉം 193ഉം 1656ഉം മാത്രമാണ്. റോഡപകടവും മരണവും 79 ശതമാനം കുറഞ്ഞപ്പോൾ പരിക്കേറ്റവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി.
നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതാണ് കാരണം. ഇറങ്ങിയ വാഹനങ്ങൾ അവസരം മുതലാക്കി അമിതവേഗത്തിൽ പാഞ്ഞതാണ് ഉണ്ടായ പല അപകടങ്ങൾക്കും കാരണം.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം മാർച്ച് 25നും മേയ് 31നുമിെട ദിേനന ശരാശരി റോഡപകടം 113ഉം മരണം 14ഉം പരിക്ക് 128ഉം ആണ്.
എന്നാൽ, ലോക്ഡൗൺ കാലത്ത് ഇത് യഥാക്രമം 23ഉം മൂന്നും 24ഉം ആയി കുറഞ്ഞു. ഈ വർഷം ജനുവരി മുതൽ മാർച്ചുവരെ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റോഡപകട മരണങ്ങളിൽ 14 ശതമാനം കുറവുണ്ടായി.
റോഡപകടങ്ങളിലെ ഗണ്യമായ കുറവ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നാൻ ആരോഗ്യസംവിധാനങ്ങൾക്കും സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.