ചാണകക്കുഴിയിലെ ചാണകം മൂന്ന് മണിക്കൂറുകൊണ്ട് ഉണക്കച്ചാണകം ആക്കിമാറ്റുന്ന കിടിലിൻ വിദ്യയിതാ..
text_fieldsകിഴക്കമ്പലം: ക്ഷീരകര്ഷകന് ആശ്വാസമായി ചാണകവണ്ടി. വണ്ടിയെത്തിയാല്‍ വലിയ ചാണകക്കുഴിയിലെ ചാണകം മൂന്ന് മണിക്കൂറുകൊണ്ട് ഉണക്കച്ചാണകം ആക്കിമാറ്റാന്‍ കഴിയും. ചാണകപ്പൊടി മാര്‍ക്കറ്റ് വിലയ്ക്ക് ഇവര്തന്നെയെടുക്കും. ഇടപ്പള്ളി കേന്ദ്രമായ ഫാംസ് െഡയറി പ്രൈവറ്റ് ലിമിറ്റഡാണ് ക്ഷീരകര്‍ഷകര്‍ക്കും ഒപ്പം ജൈവവള പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാര്‍ഷികവൃത്തിക്കും ചെടികളുടെ പരിപാലനത്തിനും നിരവധി പേര് സമയം കണ്ടെത്തിയതോടെ ഉണക്കച്ചാണകത്തിന് വന്‍ ഡിമാൻഡാണ്. ഇതിെൻറ സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് പുതിയ സാങ്കേതിക വിദ്യ സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ചെടുത്തത്.
നിലവില്‍ 40 രൂപവരെ ഒരുചാക്ക് ചാണകപ്പൊടിക്ക് വിലയുണ്ട്. ഫാംസ് ഡെയറി പ്രൈവറ്റ് ലിമിറ്റഡ് ശേഖരിക്കുന്ന ചാണകപ്പൊടി കിലോക്ക് ഒന്നര രൂപ നൽകും. വണ്ടിവാടക 4000 രൂപയാണ് ഈടാക്കുന്നത്.
മഴ ശക്തമായതോടെ ചാണകക്കുഴി നിറഞ്ഞാല്‍ കര്‍ഷകെൻറ മനസ്സില്‍ തീയാണ്. പച്ചച്ചാണകം എടുത്തുമാറ്റുന്നതും ബുദ്ധിമുട്ടാണ്. കൃഷിയിടങ്ങളിലേക്ക് എത്തിച്ചാല്‍ വാങ്ങാന്‍ ആളുെണ്ടങ്കിലും എത്തിക്കാന്‍ വാഹനവും ചുമന്ന് കയറ്റാന്‍ ജീവനക്കാരെയും കിട്ടാൻ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനം കര്‍ഷകര്‍ക്ക് ആശ്വാസമാണെന്ന് യുവ ക്ഷീരകര്ഷകൻ ചെങ്ങര കാരേക്കാട്ടില്‍ അബ്ബാസ് പറഞ്ഞു.
കുന്നത്തുനാട് കൃഷി ഓഫിസുമായി സഹകരിച്ച് ചാണകം ഉണക്കിപ്പൊടിച്ച് വൈകോളര്മയും വേപ്പുംപിണ്ണാക്കും ചേര്‍ത്ത് ഇളക്കി 10 കിലോ ചാക്കുകളിലാക്കി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് അബ്ബാസ്.
നിരവധിയാളുകളാണ് ഉണക്കച്ചാണകം അന്വേഷിച്ച് വരുന്നതെന്നും കൃഷിഭവന് നല്കാന് തീരുമാനിച്ചതോടെ പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് നല്കാന് കഴിയുന്നിെല്ലന്നും അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.