Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്​-4...

ബി.എസ്​-4 വാഹനങ്ങൾക്ക്​ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവർഷം

text_fields
bookmark_border
ബി.എസ്​-4 വാഹനങ്ങൾക്ക്​ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവർഷം
cancel

കോഴിക്കോട്: ബി.എസ്​-4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവർഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ തൊഴിലാളികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് ഉത്തരവ്.

ബി.എസ്​-4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ൽ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ, സെപ്റ്റംബർ 21ന് ഈ ഉത്തരവ് ഹൈകോടതി റദ്ദാക്കി പുക പരിശോധന കാലാവധി ഒരുവർഷമാക്കി നീട്ടി.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബി.എസ് നാല് വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവർഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollution testBSIV
News Summary - duration of pollution test certificate for BS-4 vehicles is one year
Next Story