ദുര്‍ഗാവാഹിനി പ്രകടനം: വാളുകൾ കണ്ടെടുത്തു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട്ട് വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ കണ്ടെടുത്തു. വെള്ളറടയിലെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നാണ് നാല് വാളുകളും ദണ്ഡും പിടികൂടിയത്. വാളേന്തിയ പെൺകുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിടിച്ചെടുത്ത വാളുകൾ തടിയിലുണ്ടാക്കി സ്പ്രേ പെയിന്‍റ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഇതാണോ പ്രകടനത്തിന്‍റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്.
വി.എച്ച്.പി പഠനശിബിരത്തിന്‍റെ ഭാഗമായി മേയ് 22നാണ് പെൺകുട്ടികൾ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.