Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ...

കെ-റെയിൽ പ്രതിഷേധത്തിനിടെ ചവിട്ടേറ്റയാൾ പൊലീസുകാരനെതിരെ പരാതി നൽകി

text_fields
bookmark_border
കെ-റെയിൽ പ്രതിഷേധത്തിനിടെ ചവിട്ടേറ്റയാൾ പൊലീസുകാരനെതിരെ പരാതി നൽകി
cancel
Listen to this Article

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥ‍​ന്‍റെ ചവിട്ടേറ്റ പള്ളിപ്പുറം കുഴിവിള പുത്തൻവീട്ടിൽ ജോയി​ പൊലീസ് കംപ്ലയിന്‍റ്​ അതോറിറ്റി, പട്ടികജാതി കമീഷന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവർക്ക്​ പരാതി നല്‍കി. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീറിനെ പുറത്താക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്​. ഏപ്രിൽ 22ന്​ കരിച്ചാറയിൽ നടന്ന കെ-റെയിൽ കല്ലിടൽ പ്രതിഷേധത്തിനിടെയാണ്​ ജോയിക്ക്​ നേരെ പൊലീസുകാര‍ന്‍റെ അതിക്രമമുണ്ടായത്​. മുൻവൈരാഗ്യം തീർക്കുന്നതിന്​ മനഃപൂർവം ഷബീർ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ്​ ​പരാതിയിൽ ആരോപിക്കുന്നത്​.

പൊതുപ്രവർത്തകനായ തനിക്കു​നേരെ മംഗലപുരം പൊലീസ്​ സ്​റ്റേഷനിൽ വെച്ചും ഈ സംഭവത്തിന്​ മുമ്പ്​ ഒരു ദിവസവും മോശമായി പെരുമാറിയെന്നു പരാതിയിൽ പറയുന്നു. പ്രതിഷേധത്തിനിടെതന്നെ കണ്ട പൊലീസുകാരൻ അസഭ്യം പറഞ്ഞ്​ ത‍ന്‍റെ അരികിലേക്ക്​ എത്തുകയും അടിവയറ്റിൽ ബൂട്ടുകൊണ്ട്​ ചവിട്ടുകയുമായിരുന്നു. അതിനു​ ശേഷം അടിവയറ്റിൽ വേദനയും മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും 45കാരനായ ജോയി ആരോപിക്കുന്നു. ഷബീറിനെതിരെ മനുഷ്യാവകാശ കമീഷൻ നേരത്തേതന്നെ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു. പട്ടികജാതി കമീഷനും പൊലീസ്​ കംപ്ലയിന്‍റ്​ അ​തോറിറ്റിയും ഉചിത നടപടി കൈക്കൊള്ളണമെന്നാണ്​ പരാതിക്കാര‍ന്‍റെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RailK Rail Protest
News Summary - During the K Rail protest, the victim lodged a complaint against the police
Next Story