Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിലെ മോഷണ...

ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു

text_fields
bookmark_border
robbery
cancel

തിരുവല്ല: തിരുവല്ല കുഴിവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു മോഷണശ്രമം നടന്നത്.

ഉത്സവത്തെ തുടർന്ന് പണികൾക്കായി പുറത്തുവച്ചിരുന്ന ഏണിയിലൂടെ അകത്തുകടന്ന കള്ളൻ കാണിക്കവഞ്ചി ഇളക്കിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിൽ എത്തിയ സമീപവാസികളെ കണ്ടതോടെ കള്ളൻ കാണിക്കവഞ്ചി ഉപേക്ഷിച്ച് രക്ഷപെട്ടു.

ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ട ഇയാളുടെ സ്‌കൂട്ടറും മൊബൈൽഫോണും ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. രക്ഷപെട്ടത് അമ്പലപ്പുഴ സ്വദേശിയാണെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതായി തിരുവല്ല പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberytemple
News Summary - During the robbery attempt at the temple in thiruvalla
Next Story