ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപന; രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടികളാണുണ്ടായതെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് നികുതി വെട്ടിച്ച് മദ്യവിൽപന നടത്താൻ യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയെന്ന് കസ്റ്റംസ് ഹൈകോടതിയിൽ. പ്ലക്സ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടികൾക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങിയതായും കസ്റ്റംസിലെ ജോയൻറ് കമീഷണർ അനീഷ് പി. രാജൻ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ ലൈസൻസ് റദ്ദാക്കിയതിനെതിരെ കമ്പനി അധികൃതർ നൽകിയ ഹരജിയിലാണ് കസ്റ്റംസിെൻറ വിശദീകരണം.
13,000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ കമ്പനി അനധികൃതമായി ശേഖരിച്ചു. ഇവയുപയോഗിച്ച് വിദേശനിർമിത മദ്യം കരിഞ്ചന്തയിൽ വിറ്റു. ഇമിഗ്രേഷൻ വിവരങ്ങളും ഇതിന് ശേഖരിച്ചു. ഇക്കാര്യങ്ങൾ കസ്റ്റംസ് അധികൃതർ കേന്ദ്ര അന്വേഷണ ഏജൻസികളെ അറിയിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. പ്ലസ് മാക്സ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാത്രമല്ല, ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കമ്പനിയിലെ ഉന്നതരുടെ നിസ്സഹകരണം മൂലം കസ്റ്റംസിെൻറ അന്വേഷണം സാവധാനത്തിലാണ് നടക്കുന്നത്. അറസ്റ്റിലായ സി.ഇ.ഒ സുന്ദരവാസൻ പല വിവരവും പറഞ്ഞിട്ടില്ല. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ് അടച്ചുപൂട്ടിയതുമൂലം വൻ നഷ്ടമുണ്ടായെന്ന എയർപോർട്ട് അതോറിറ്റിയുടെ വാദം തെറ്റാണ്.
കസ്റ്റംസ് ആക്ട് പ്രകാരം വ്യാപാരം നടന്നില്ലെങ്കിലും ലൈസൻസ് ഫീസ് എയർപോർട്ട് അതോറിറ്റിക്ക് ലഭിക്കും. കമ്പനിയുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്ന് പ്ലസ് മാക്സ് അധികൃതർ കളവുപറയുകയാണ്. എയർ പോർട്ട് അതോറിറ്റി ശിപാർശ ചെയ്ത സോഫ്റ്റ്വെയർ സ്ഥാപിക്കാനും തയാറായിട്ടില്ല. കമ്പനിയുടെ വീഴ്ചകൊണ്ട് ഷോപ് അടക്കേണ്ടിവന്നാൽ സെക്യൂരിറ്റി െഡപ്പോസിറ്റായി നൽകിയ തുക എയർപോർട്ട് അതോറിറ്റിക്ക് കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
ലൈസൻസ് റദ്ദാക്കിയതിനെതിരായ ഹരജി സിംഗിൾബെഞ്ച് പരിഗണിക്കും
കൊച്ചി: അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ലൈസൻസ് റദ്ദാക്കിയതിനെതിരായ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ ഹരജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കും. ഷോപ്പ് തുറക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയതിനെതിരായ കസ്റ്റംസിെൻറ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് കേസ് സിംഗിൾബെഞ്ചിെൻറ തീർപ്പിന് തിരിച്ചയക്കുകയായിരുന്നു.
ഹരജി തീർപ്പാകും വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിയിടാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. േഷാപ്പ് അടച്ചിട്ട നിലയിൽ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് തൽസ്ഥിതി തുടരാൻ നേരേത്ത ഉത്തരവിട്ടിരുന്നു. അനധികൃത മദ്യ വിൽപനയിലൂടെ ആറ് കോടിയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് അധികൃതർ ലൈസൻസ് റദ്ദാക്കിയത്. സിംഗിൾബെഞ്ചിെൻറ ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻബെഞ്ച് തീർപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.