ഡ്യൂട്ടി പെയ്ഡ് മദ്യക്കടത്ത്: സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് മദ്യക്കടത്ത് കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ്, വെയർ ഹൗസ് സൂപ്രണ്ട് റോയ് എന്നിവർക്കെതിരെയാണ് അന്വേഷണം.
മദ്യത്തട്ടിപ്പിന് പ്ലസ് മാക്സ് കമ്പനിക്ക് യാത്രക്കാരുടെ പാസ്പോർട്ട് രേഖകൾ ചോർത്തി നൽകി, ബില്ല് ഇല്ലാതെ ഡ്യൂട്ടി തട്ടിപ്പിന് വഴി ഒരുക്കി എന്നീ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ എഫ്.ഐ.ആർ ഇട്ട് കേസിൽ പ്രതി ചേർക്കുമെന്ന് സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു. എറണാകുളം സി.ബി.ഐ എസ്.പി ഷിയാസിലാണ് അന്വേഷണ ചുമതല.
അതേസമയം, ഡ്യൂട്ടി ഫ്രീ തട്ടിപ്പ് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് ഹൈകോടതിയെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. വാദം പൂർത്തിയായി കോടതി വിധി പറയും മുൻപാണ് ലൂക്ക് ഹരജി പിൻവലിച്ചത്. തട്ടിപ്പിൽ ലൂക്കിന് മുഖ്യ പങ്കാളിത്തമെന്ന് കസ്റ്റംസ് ഹൈകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.