Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി ബാലികയെ...

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി

text_fields
bookmark_border
ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ  ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി
cancel

കണ്ണൂര്‍: 14 കാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച​ കേസിൽ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ പ്രതി പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങി. ഇരിട്ടി വിളക്കോട്​ സ്വദേശിയായ വി.കെ. നിധീഷ് ആണ്​ പേരാവൂർ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്​. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ പരാതി.

മേയ് ​20നാണ്​ പെണ്‍കുട്ടിയുടെ അച്ഛന്‍ പേരാവൂർ പൊലീസ് സ്​റ്റേഷനിലെത്തി പരാതി നല്‍കുന്നത്. വീടിനു പിന്നിലെ തോട്ടില്‍ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ നിധീഷ് തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി പീഡി​പ്പിച്ചെന്നാണ്​ പരാതി. കൂട്ടിയെ പീഡിപ്പിച്ച്‌ മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ അറിയിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.

പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ പോക്‌സോ, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്താണ്​ പൊലീസ് കേസെടുത്തത്​. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIKannurRape case
News Summary - DYFI activist, Rape case, Kannur,
Next Story