ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ വധം: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ തൃശൂർ വടക്കേക്കാട് നന്ത്യാണത്തയ്യിൽ വീട്ടിൽ ഷമീറിനെ വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ആദ്യ എട്ട് പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈകോടതി ശരിവെച്ചു. മൂന്ന് പ്രതികളെ കുറ്റമുക്തരാക്കി. തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരാണ് വിധി പറഞ്ഞത്.
വടക്കേക്കാട് തിരുവളയന്നൂർ വീട്ടിൽ ഉണ്ണി, ഉറുകുളങ്ങര വീട്ടിൽ ചന്ദ്രൻ, വട്ടത്തൂർ വീട്ടിൽ ബാബു, പട്ടത്തയ്യിൽ വീട്ടിൽ അഭിലാഷ്, സുനീഷ് എന്ന സുനിൽ, കൂളിയാട്ടുവീട്ടിൽ സജയൻ, മച്ചിങ്ങൽ വീട്ടിൽ അനിൽകുമാർ എന്ന അനിൽ, എടക്കാട്ടുവീട്ടിൽ രഞ്ജിത്ത് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്.
കൊളത്താട്ടിൽ വിജയൻ, തൈക്കാട്ടുവീട്ടിൽ ശ്രീമോദ്, കൊട്ടരപ്പാട്ടിൽ സുധാകരൻ എന്നിവരെ സംശയത്തിന്‍റെ ആനുകൂല്യം നൽകി വെറുതെ വിട്ടു. രണ്ടാം പ്രതി പുന്നയൂർ വലിയ വളപ്പിൽ സുരേഷ് വിചാരണവേളയിൽ മരിച്ചതിനാൽ നടപടികൾ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.