ഡി.വൈ.എഫ്.ഐ. പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് കല്ലൂരാവി മുണ്ടത്തോട് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫ് കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറിയുൾപ്പടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ അറിയിച്ചു.അവധിയിലായിരുന്ന കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ വിവരമറിഞ്ഞ് വ്യാഴാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് അബ്ദുൾ റഹ്മാൻ ഔഫ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തിൽ രാഷ്ട്രീയമുണ്ടോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്നും ഡി. ശിൽപ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെന്നും മറ്റൊരാൾ പൊലീസ് നിരീക്ഷണത്തിലുമാണെന്നും അവർ പറഞ്ഞു.തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഔഫ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് രാത്രി തന്നെ വൻ പൊലീസ് സന്നാഹം കല്ലൂരാവിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ കണ്ണൂർ എസ്.പി. യതീഷ്ചന്ദ്ര ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിെൻറ വീട് സ്ഥിതി ചെയ്യുന്ന പഴയകടപ്പുറത്തുമെത്തി. വിരടലയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖഖരിച്ച് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദ്, ഹസൻ, ഇസ്ഹാഖ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്രമസംഭവത്തിൽ പരിക്ക് പറ്റിയ ഇർഷാദ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെയാണ് പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. മറ്റൊരാൾ കസ്റ്റഡിയിലുണ്ടെന്നുമാണ് വിവരം. സംഭവസ്ഥലത്ത് നിന്നും അക്രമികളുടേതെന്ന് കരുതുന്ന ഒരു കണ്ണടയും ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വിനോദ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഔഫ് കൊല്ലപ്പെടുേമ്പാൾഒന്നിച്ചുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് മൊഴിയെടുത്തു. അക്രമികൾ മറഞ്ഞിരുന്ന് പൊടുന്നനെ ബൈക്കിന് മുന്നിലേക്ക് ചാടി അക്രമിക്കുകയായിരുന്നുവെന്നാണ് ഷുഹൈബ് പൊലീസിനോട് പറഞ്ഞത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.