കേന്ദ്ര നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല 20ന്
text_fieldsകോഴിക്കോട്: കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രനയത്തിനെതിരെ ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മുദ്രാവാക്യമുയർത്തി ജനുവരി 20ന് കാസർകോട് മുതൽ തിരുവനന്തപുരംവരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ റെയിൽവേ യാത്രക്കാരോടുള്ള അവഗണന, നിയമന നിരോധനം, രൂക്ഷമായ തൊഴിലില്ലായ്മ, കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധം തുടങ്ങിയവക്കെതിരെയാണ് മനുഷ്യച്ചങ്ങല. 20ന് വൈകീട്ട് അഞ്ചിനാണ് കാസർകോട് റെയിൽവേ സ്റ്റേഷൻമുതൽ തിരുവനന്തപുരം രാജ്ഭവൻവരെ മനുഷ്യച്ചങ്ങല തീർക്കുക. 3.30ന് ജില്ലതലങ്ങളിൽ പൊതുയോഗവും 4.30ന് ട്രയൽ ചങ്ങലയും തീർക്കും.ലാഭകരമായ ട്രെയിൻ സർവിസുകളുടെ കാര്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മുന്നിലാണ് കേരളം. പക്ഷേ, കേരളത്തിലെ യാത്രക്കാര്‍ അര്‍ഹിക്കുന്ന യാത്രാസൗകര്യം നിഷേധിക്കപ്പെടുന്നു.
സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകൾ കൊണ്ടുവരുന്നത് സാധാരണ ട്രെയിൻ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ട്രഷറർ എസ്.ആർ. അരുൺ ബാബു, വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം നീനു എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.