അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത് സെൻകുമാറെന്ന് ഡി.വൈ.എഫ്.െഎ
text_fieldsകോട്ടയം: കർമ്മ സമിതിയുടെ രക്ഷാധികാരിയായ ടി.പി സെൻകുമാറാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങ ൾക്ക് നേതൃത്വം നല്കിയതെന്ന് ഡി.വൈ.എഫ്.െഎ. പൊലീസ് സ്റ്റേഷനും പൊലീസുകാരെയും ആക്രമിക്കാൻ പ്രേരണ നൽകിയത് മുൻ ഡിജിപിയാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.െഎ ആവശ്യപ്പെട്ടു. കർമ്മ സമിതിയുടെ രക്ഷാധ ികാരികളായ സെൻകുമാറും അമൃതാനന്ദമയിയും ഇൗ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഡി.വൈ.എഫ ്.െഎ നേതാക്കൾ പറഞ്ഞു.
കേരളത്തിൽ സംഘർഷത്തിന് ആർ.എസ്.എസ് നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നു. ഇതിനായി അവർ നേതാക്കളെ വിന്യസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്തു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ആർ.എസ്.എസ് നടത്തുന്നത്. പലയിടത്തും കണ്ടിട്ടില്ലാത്തവരാണ് സംഘർഷങ്ങൾക്ക് നേതൃത്വം നല്കിയതെന്നും നേതാക്കൾ ആരോപിച്ചു.
ഉത്തരേന്ത്യൻ മാതൃകയിലാണ് ആർ.എസ്.എസ് അക്രമം ആസൂത്രണം ചെയ്തത്. മിഠായി തെരുവിൽ സംഘർഷം ഒഴിവായത് ഡി.വൈ.എഫ്.െഎയുടെ ഇടപെടൽ മൂലമാണെന്നും അവർ അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ പ്രതികരണത്തെ വിമർശിച്ച നേതാക്കൾ ആർ.എസ്.എസ് പ്രചാരകിനെ പോലെയാണ് ചെന്നിത്തല സംസാരിക്കുന്നതെന്നും ആരോപിച്ചു.
എൻ.എസ്.എസ്, ആർ.എസ്.എസ്സിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്. ആർ.എസ്.എസ് നടത്തുന്ന സായുധ കലാപങ്ങൾക്ക് എൻ.എസ്.എസ് പിന്തുണ നൽകുന്നു. സുകുമാരൻ നായരുടെ പ്രസ്താവന സുപ്രീം കോടതിക്കെതിരെയാണ്. സുകുമാരൻ നായർ ജനാധിപത്യം പഠിപ്പിക്കുന്നത് സുപ്രീം കോടതിയെയാണെന്നും ഡി.വൈ.എഫ്.െഎ നേതാക്കൾ പ്രതികരിച്ചു. എൻ.എസ്.എസ് തിരുത്തൽ ശക്തിയാകാൻ തയാറാകണം. ഈ നിലപാട് അപമാനകരവും ആത്മഹത്യാപരവുമാണെന്നും ഡി.വൈ.എഫ്.െഎ നേതാക്കൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.