പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി
text_fieldsമലപ്പുറം: എടക്കര മൂത്തേടത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ് ജില്ല കമ്മിറ്റി. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ജില്ല നേതൃത്വം രംഗത്തെത്തിയത്.
ബുധനാഴ്ച പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകൻ ചെറുവള്ളിക്കൽ അൻവറിനെ യൂത്ത് കോൺഗ്രസ് അംഗങ്ങൾ ആക്രമിച്ചിരുന്നുവെന്ന് ജില്ല കമ്മിറ്റി നൽകിയ വിശദീകരണത്തിൽ പറയുന്നു. അടുത്തദിവസം മറ്റൊരു പ്രവർത്തകൻ പ്രിൻസിനുനേരെ വധ ഭീഷണിയുണ്ടായെന്നും ഇതേതുടർന്ന് മൂത്തേടം ടൗണിൽ രാത്രി പ്രതിഷേധ പ്രകടനം നടത്തിയെന്നും ജില്ലാ കമ്മിറ്റി പറയുന്നു. എന്നാൽ, പ്രകടനത്തിലെ ചില മുദ്രാവാക്യങ്ങൾ സംഘടനയുടെ നിലപാടിന് യോജിച്ചതല്ല. അത്തരം മുദ്രാവാക്യങ്ങളെ തള്ളിപ്പറയുന്നു. മുദ്രാവാക്യം വിളിച്ചവരിൽ ഉത്തരവാദപ്പെട്ട പ്രവർത്തകരുണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.