അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ ഡി.വൈ.എഫ്.ഐ പരാതി
text_fieldsകണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകി. സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല പ്രസിഡന്‍റുമായ മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീർത്തികരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇട്ടതിനാണ് പരാതി.
ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘാംഗങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഈ വിരോധത്തിൽ സംഘടനക്കും നേതാക്കൾക്കുമെതിരെ സോഷ്യൽമീഡിയയിലൂടെ സംഘാംഗങ്ങൾ നിരന്തരമായി അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്നതിന് അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല സെക്രട്ടറി എം. ഷാജർ കണ്ണൂർ എ.സി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സ്വർണക്കടത്ത് സംഘങ്ങൾ സംഘടനയെ അപകീർത്തിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. ഒരു പോസ്റ്റിൽ മനു തോമസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ മെൻഷൻ ചെയ്താണ് ആകാശ് തില്ലങ്കേരി തെറി പരാമർശം നടത്തിയത്. നേരത്തെയും ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ആകാശ് തില്ലങ്കേരി സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.