കോവിഡ്: മുഴുവൻ ഡി.വൈ.എഫ്.ഐ അംഗങ്ങളും രക്തദാനം ചെയ്യും
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിെൻറ പശ്ചാത്തലത്തിൽ വിപുല സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീമും പ്രസിഡൻറ് എസ്. സതീഷും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്ലാസ്മ ഡൊണേഷൻ കാമ്പയിൻ, പ്രത്യേക രക്തദാന കാമ്പയിൻ, കോവിഡ് പ്രതിരോധസേന, മഴക്കാലപൂർവ ശുചീകരണം എന്നീ മേഖലകളിലാണ് സന്നദ്ധ പ്രവർത്തനം. മുഴുവൻ ഡി.വൈ.എഫ്.ഐ അംഗങ്ങളും വാക്സിനേഷന് മുമ്പ് രക്തം ദാനം ചെയ്യും. തദ്ദേശസ്ഥാപന വാർഡുകളിൽ യുവജന വളൻറിയർമാരെ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധസേന രൂപവത്കരിക്കും. ഏപ്രിൽ 27 ന് മഴക്കാലപൂർവ ശുചീകരണദിനമായി ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.