തുവ്വൂർ സുജിത വധം: അപവാദ പ്രചരണം നടത്തിയ വി.ഡി. സതീശൻ മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsമലപ്പുറം: തുവ്വൂരിലെ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിപക്ഷ നേതാവിന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു.
കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു നേരത്തെ ഡി.വൈ.എഫ്.ഐക്കാരനായിരുന്നു എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ, ഇത് അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും പരസ്യമായി തന്നെ മാപ്പു പറയണമെന്നും ഡി.വൈ.എഫ്.ഐ നോട്ടീസിൽ ആവശ്യപ്പെട്ടു.
ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ല സെക്രട്ടറി കെ. ശ്യാം പ്രസാദ് വി.ഡി. സതീശനയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.