മുന്നാക്ക സംവരണത്തിൽ പ്രതിഷേധം; ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് രാജിവെച്ചു
text_fieldsആലപ്പുഴ: ഇടതുസർക്കാർ മുന്നാക്കസംവരണം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് രാജിവെച്ചു. സംവരണവിഷയത്തിലെ സി.പി.എം നിലപാട് അംഗീകരിക്കാനാകില്ലെന്നുകാട്ടി ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻറും ടൗൺ മേഖല പ്രസിഡൻറുമായ ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗമായും സി.പി.എം ചെങ്ങന്നൂർ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്.
താൻ ഉൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയിൽ പ്രതിഷേധിച്ചാണ് സംഘടനയിൽനിന്ന് പുറത്ത് പോകുന്നതെന്നും മുന്നാക്ക സംവരണത്തിനെതിരായ സമരങ്ങളിൽ സജീവമാകാനാണ് തീരുമാനമെന്നും ശ്രീകല ഗോപി വ്യക്തമാക്കി.
അതേസമയം, കുറേനാളായി ശ്രീകല സംഘടനയിൽ സജീവമായിരുന്നില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങൾ പറയുന്നത്. രാജി ഒഴിവാക്കാൻ ശ്രീകലയുടെമേൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വങ്ങൾ കടുത്ത സമ്മർദം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.