ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി
text_fieldsതൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.എൽ.എ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വനിത നേതാവിെൻറ പരാതിയിൽ പൊലീസ് മൊഴി എടുത്തു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണ് യുവതി പരാതി നൽകിയത്. കേസിൽ കാട്ടൂർ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പാർട്ടിക്ക് നൽകിയ പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർക്ക് കാട്ടൂർ സ്വദേശിയായ വനിത നേതാവ് പരാതി നൽകുകയായിരുന്നു. പരാതി കാട്ടൂർ െപാലീസിന് കൈമാറി.
മെഡിക്കൽ എൻട്രൻസിന് കോച്ചിങിന് ചേരാൻ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവൻലാൽ പോയിരുന്നു. ഇയാൾ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് വിളിച്ച് കോച്ചിങ് സെൻററിൽ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രേ. എന്നാൽ തിരിച്ചുമടങ്ങുന്നതിെൻറ ഭാഗമായി എം.എൽ.എ ഹോസ്റ്റലിൽ ബാഗ് എടുക്കാൻ ചെന്ന തന്നെ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നെന്നാണ് പരാതി. പ്രതികരിച്ചപ്പോൾ കരഞ്ഞ് ക്ഷമാപണം നടത്തി. ജൂലൈ 11നായിരുന്നു സംഭവം.
വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി വിളിച്ച് േബ്ലാക്ക് സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഇൗ സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന് സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.