ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല; തിരുവനന്തപുരം ജില്ലയിൽ ലക്ഷം പേർ അണിനിരന്നു
text_fieldsതിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ തിരുവനന്തപുരം ജില്ലയിൽ ഒരു ലക്ഷം പേർ കണ്ണികളായി. ജില്ലയിൽ രാജ്ഭവൻ മുതൽ ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കി.മീറ്റർ ദൂരത്തിൽ യുവജനങ്ങൾ അണിചേർന്നു. മനുഷ്യച്ചങ്ങലയുടെ ഭാഗമായി വൈകീട്ട് മൂന്നുമുതൽ രാജ്ഭവന് മുന്നിൽ കലാപരിപാടികൾ ആരംഭിച്ചു. അഞ്ചിന് മനുഷ്യച്ചങ്ങല ആരംഭിച്ചു. കാസർകോട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹിം ആദ്യ കണ്ണിയായപ്പോൾ രാജ്ഭവന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രഥമ അഖിലേന്ത്യ പ്രസിഡൻറ് ഇ.പി. ജയരാജൻ അവസാനകണ്ണിയായി.
രാജ് ഭവന് മുന്നിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് പ്രതിജ്ഞ ചൊല്ലി. പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ഡോ. ഷിജു ഖാൻ, അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാംഗന രാജ് ഭട്ടാചാര്യ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, ജോസ് കെ. മാണി, ആനാവൂർ നാഗപ്പൻ, വി. ജോയ് എം.എൽ.എ, പി.കെ. ബിജു, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കോലിയക്കോട് കൃഷ്ണൻ നായർ, ജോൺ ബ്രിട്ടാസ് എം.പി, മേയർ ആര്യ രാജേന്ദ്രൻ, മധുപാൽ, മുരുകൻ കാട്ടാക്കട, ആർകിടെക്റ്റ് ശങ്കർ, ജി.എസ്. പ്രദീപ്, ഗിരീഷ് പുലിയൂർ, ഉഴമലക്കൽ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി വിജയിപ്പിച്ചവർക്ക് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻറ് വി. അനൂപ് എന്നിവർ നന്ദി അറിയിച്ചു.
കരുത്തറിയിച്ച് ജനപങ്കാളിത്തം
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കടമ്പാട്ടുകോണം മുതൽ നാവായിക്കുളം വരെ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകർ അണിനിരന്നു. പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് കമ്മിറ്റി നാവായിക്കുളം മുതൽ കല്ലമ്പലം വരെ അണിനിരന്നു. ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി കല്ലമ്പലം മുതൽ കടുവവയിൽ പള്ളിവരെ അണി ചേർന്നു. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി കടുവയിൽപള്ളി മുതൽ ചാത്തൻപാറ വരെ അണിനിരന്നു. ബി. ബിജു ഉദ്ഘാടനം ചെയ്തു. വിതുര ബ്ലോക്ക് കമ്മിറ്റി ചാത്തൻപാറ ആരംഭിച്ച് പൂവൻപാറ വരെ അണി ചേർന്നു. എം.പി. റസൽ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പൂവൻപാറയിൽ ആരംഭിച്ച് ആറ്റിങ്ങൽ ഐ.റ്റി.ഐ ജങ്ഷൻ വരെ അണിചേർന്നു. കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. ചാല ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ആറ്റിങ്ങൽ ഐ.റ്റി.ഐ മുതൽ പാലമൂട് വരെ അണിനിരന്നു. ആർ. രാമു ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് കമ്മിറ്റി പാലമൂട് മുതൽ നവധാര ജങ്ഷൻ വരെ അണിനിരന്നു. സിജോവ് സത്യൻ ഉദ്ഘാടനം ചെയ്തു. നവധാര ജങ്ഷൻ മുതൽ എ.ജെ കോളജ് വരെ കോവളം ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ജെ കോളജ് മുതൽ കുറക്കോട് വരെ മംഗലപുരം ബ്ലോക്ക് കമ്മിറ്റി അണിചേർന്നു. എം.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുറക്കോട് മുതൽ സി.ആർ.പി.എഫ് ജങ്ഷൻ വരെ നെയ്യാറ്റിൻകര ബ്ലോക്ക് പ്രവർത്തകർ അണിചേർന്നു. എ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ആർ.പി.എഫ് ജങ്ഷൻ മുതൽ കണിയാപുരം വരെ പാറശ്ശാല ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. പി. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കണിയാപുരം മുതൽ കഴക്കൂട്ടം വരെ വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി അണിചേർന്നു. രാഹുൽ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി കഴക്കൂട്ടം മുതൽ കാര്യവട്ടം വരെ അണിനിരന്നു. കരമന ഹരി ഉദ്ഘാടനം ചെയ്തു.
കാര്യവട്ടം മുതൽ പാങ്ങപ്പാറ ഹെൽത്ത് സെൻറർ വരെ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. എസ്.പി ദീപക് ഉദ്ഘാടനം ചെയ്തു. പാങ്ങപ്പാറ മുതൽ ശ്രീകാര്യം വരെ വെള്ളറട ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ശ്രീകാര്യം മുതൽ ഉള്ളൂർ വരെ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉള്ളൂർ മുതൽ പ്ലാമൂട് വരെ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. എസ്.എസ്. രാജലാൽ ഉദ്ഘാടനം ചെയ്തു. പ്ലാമൂട് മുതൽ രാജ്ഭവന് മുന്നിലെ സമാപനകേന്ദ്രം വരെ പാളയം ബ്ലോക്ക് കമ്മിറ്റിയും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.