Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യ വീണ്ടും കൊല്ലപ്പെ​ട്ടെന്ന്​ റിയാസ്​; ബി.ജെ.പിക്കും കോൺഗ്രസ്സിനും മാപ്പില്ലെന്ന്​ റഹീം
cancel
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യ വീണ്ടും...

ഇന്ത്യ വീണ്ടും കൊല്ലപ്പെ​ട്ടെന്ന്​ റിയാസ്​; ബി.ജെ.പിക്കും കോൺഗ്രസ്സിനും മാപ്പില്ലെന്ന്​ റഹീം

text_fields
bookmark_border

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന്​ പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്​​.ഐ. ഇന്ത്യ വീണ്ടും കൊല്ലപ്പെ​ട്ടെന്ന്​ ഡി.വൈ.എഫ്​.ഐ ദേശീയ പ്രസിഡൻറ്​ മുഹമ്മദ്​ റിയാസ്​ പ്രതികരിച്ചു. എന്നാൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും കടന്നാക്രമിച്ചാണ്​ ഡി.വൈ.എഫ്​.ഐ സംസ്ഥാന പ്രസിഡൻറ്​ എ.എ റഹീം പ്രതികരിച്ചത്​.

വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്നും ബാബരി മസ്ജിദ് തകർത്ത കേസ് അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസാണെന്നും എ.എ റഹീം പ്രതികരിച്ചു. ബിജെപിക്കും കോൺഗ്രസ്സിനും മാപ്പില്ലെന്നും എ.എ റഹീം കൂട്ടിച്ചേർത്തു. വിധി നീതിനിഷേധമെന്നായിരുന്നു എളമരം കരീം എം.പിയുടെ പ്രതികരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiBabri Masjid case
Next Story