അര്ജുന് ആയങ്കിക്ക് ഡി.വൈ.എഫ്.ഐയുടെ മറുപടി; 'ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ല'
text_fieldsകണ്ണൂര്‍: പരസ്യ വെല്ലുവിളി ഉയർത്തിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്ജുന് ആയങ്കിക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് പറഞ്ഞു.
അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡി.വൈ.എഫ്.ഐയുടെ ഏതെങ്കിലും ഘടകത്തിന്‍റെ ഭാരവാഹികളല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡി.വൈ.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും എസ്. സതീഷ് പറഞ്ഞു.
ഇത്തരം സംഘങ്ങൾക്കെതിരെ പേരെടുത്ത് പറഞ്ഞ് കണ്ണൂരിൽ ഡി.വൈ.എഫ്.ഐ ജാഥകൾ നടത്തി. അതിന്റെ പ്രതികാരമെന്നോണമാണ് മുൻ ജില്ലാ പ്രസിഡന്‍റ് മനു തോമസിനെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകൾ. ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട് ഇത്തരം സംഘങ്ങൾക്ക് എതിരാണ്. സംഘടനയെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.