'ആനന്ദ് പട് വർധന്റെ രാം കെ നാം' കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: ആനന്ദ് പട് വർധൻ സംവിധാനം ചെയ്ത രാം കെ നാം ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഡോക്യുമെന്ററി കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
തുടർന്നാണ് കേരളത്തിലുടനീളം രാം കെ നാം പ്രദർശിപ്പിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, സംസ്ഥാനത്തെവിടെയും രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രദർശനം നടത്തുമെന്നും ജെയ്ക് സി. തോമസ് അറിയിച്ചു.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ഡോക്യുമെന്ററിയാണ് രാം കെ നാം. ബാബരി മസ്ജിദിന്റെ തകർച്ചയിലേക്കു നയിച്ച രാമക്ഷേത്ര പ്രക്ഷോഭമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. എൽ.കെ അദ്വാനിയുടെ രഥയാത്ര ഉൾപ്പെടെയുള്ളവ സൃഷ്ടിച്ച വർഗീയ സംഘർഷങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.