വലിയ കട്ടയ്ക്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം
text_fieldsവെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വലിയ കട്ടയ്ക്കാല്‍ ബ്രാഞ്ച് അംഗം മൈലക്കുഴി പുതുവല്‍വിള വീട്ടില്‍ ആനന്ദിന്റെ വീടിനു നേരെയാണ് അക്രമണമുണ്ടായത്.
ആനന്ദിന് പുറമെ പിതാവ് കൃഷ്ണകുമാര്‍ (53), മാതാവ് സിന്ധു (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായിട്ടാണ് അക്രമി സംഘമെത്തിയത്. മൂന്ന് പേര് കാറില്‍ നിന്നിഇറങ്ങി ഗേറ്റ് ചവിട്ടിപ്പൊട്ടിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ അവസരത്തില്‍ രണ്ട് പേര് ഇരുമ്പ് വടികളുമായി ഉള്ളില്‍ കടക്കുകയും ജനല്‍ പാളികളുടെ ചില്ലുകളും പ്ലാസ്റ്റിക് കസേരകളും അടിച്ചു തകർത്തു. ശേഷം മൂന്നു പേരെയും അക്രമിച്ചു.1. 2. ആക്രമണത്തിൽ പരിക്കേറ്റവർ
ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും അക്രമി സംഘം വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. അക്രമണത്തിനു പിന്നില്‍ ബി.ജെ.പി, ആര്.എസ്.എസ് സംഘമാണന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച നവകേരള സദസ്സുമായി ബന്ധപ്പെട്ട് വലിയ കട്ടയ്ക്കാലില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമണമെന്ന് പറയപ്പെടുന്നു. പരിക്കേറ്റവര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രില്‍ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.