പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് സംഘർഷം; രണ്ടു പേർക്ക് പരിക്ക്
text_fieldsപേരാമ്പ്ര: ടൗണിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് രണ്ട് യൂ ത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. സലാം എരവട്ടൂർ, ഷമീർ കല്ലോട് എന്നിവർക്കാണ് പരിക്ക്. ഇവരെ പേരാമ്പ്ര താലൂക ്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘ്പരിവാർ അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വടകര റോഡ് ജങ്ഷനിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനും സമീപത്തെ പള്ളിക്കും നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറിഞ്ഞ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് അഞ്ചു തവണ ഗ്രനേഡ് പ്രയോഗിച്ചു.
രാത്രി ഒമ്പത് വരെ യൂത്ത് ലീഗ് നേതൃത്വത്തിൽ കുറ്റ്യാടി റോഡ് ഉപരോധിച്ചു. ഓഫിസിനും പള്ളിക്കും നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന പൊലീസ് ഉറപ്പിൻമേൽ ആണ് ഉപരോധം അവസാനിപ്പിച്ചത്. നാദാപുരം ഡിവൈ.എസ്.പി ഇ. സുനിൽ കുമാർ, പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.