പൊലീസ് വല മുറുക്കി, ഒടുവിൽ ദുരൂഹ അന്ത്യത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഒരാഴ്ചയിലേറെയായി പൊലീസിെൻറ കണ്ണുവെട്ടിച്ച് മുങ്ങിനടന്ന ഡിവൈ.എസ്.പി ഹരികുമാറിനെ കുടുക്കാൻ പൊലീസ് കനത്ത സമ്മർദമാണ് ചെലുത്തിയത്. ഒളിവിലിരുന്ന് അഭിഭാഷകരുമായി ഹരികുമാർ നിരന്തരം ബന്ധപ്പെെട്ടങ്കിലും ജനകീയപ്രതിഷേധത്തിെൻറ സാഹചര്യത്തിൽ ജാമ്യത്തിന് സാധ്യതയില്ലെന്ന വിവരം അദ്ദേഹത്തിന് ലഭിച്ചിരുന്നതായാണ് സൂചന. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം വ്യാപക പരിശോധനയാണ് നടന്നത്. െഎ.ജി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിൽ അന്വേഷണം മാറിയതോടെ ഹരികുമാറിന് മേൽ സമ്മർദം കൂടി. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ ബിനുവിെൻറ മകനും ഉൾപ്പെട്ടു. ഹരികുമാറിെൻറ സഹോദരൻ മാധവൻ നായരെയും അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാനും ഇയാളോട് നിർദേശിച്ചിരുന്നു. ഹരികുമാറിന് ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് െചാവ്വാഴ്ച റിപ്പോർട്ട് നൽകാനും തീരുമാനിച്ചിരുന്നു. ഇൗ വിവരങ്ങളെല്ലാം ഹരികുമാറിനെ അറിയിക്കാനും അന്വേഷണസംഘം ശ്രമിച്ചു. ഇതിനിടെ, സനൽകുമാറിെൻറ കുടുംബം ചൊവ്വാഴ്ച സമരരംഗത്തേക്ക് ഇറങ്ങുകയും ചെയ്തു.
ഒളിവിൽ കഴിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ഹരികുമാർ കീഴടങ്ങാൻ സന്നദ്ധതയറിയിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ട് കീഴടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നത്രേ. ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ കൺട്രോൾ റൂമിലോ നഗരത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ കീഴടങ്ങുമെന്ന വിവരവുമുണ്ടായിരുന്നു. എന്നാൽ, അവസാനനിമിഷം തീരുമാനത്തിൽനിന്ന് പിന്മാറിയെന്നാണ് സൂചന.
ഹരികുമാർ വീട്ടിലെത്തിയത് െപാലീസ് അറിഞ്ഞില്ല
തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിയെ സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുേമ്പാൾ വിരൽചൂണ്ടുന്നതും പൊലീസിെൻറ ഗുരുതരവീഴ്ചയിലേക്ക്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരിക്കേ, പ്രതി സ്വന്തം വീട്ടിലെത്തിയെന്നത് പൊലീസിെൻറ പാളിച്ച വ്യക്തമാക്കുന്നു.
വീട് നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ എങ്ങനെ ഹരികുമാർ കല്ലമ്പലത്തെ വീട്ടിൽ എത്തിയതെന്നത് പൊലീസിന് വിശദീകരിക്കാനാകുന്നില്ല. വീട്ടില് പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല് ഭാര്യ മാതാവിെൻറ കൈയിലുമായിരുന്നു. അന്ന് പൊലീസ് അകത്തുകയറി പരിശോധിക്കാതെ തിരിച്ചുപോന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷം വീണ്ടും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു.
അന്വേഷണത്തിെൻറ ആദ്യഘട്ടം മുതൽ പൊലീസിെൻറ ‘കള്ളക്കളി’യെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. സനൽകുമാറിന് അപകടത്തിൽ പരിക്കേറ്റത് മുതൽ പൊലീസ് പാളിച്ച പ്രകടമായിരുന്നു. സനൽകുമാറിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. എസ്.െഎക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലുമാണ്. യുവാവ് മരിച്ച വിവരം അറിഞ്ഞയുടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് കൈയബദ്ധം പറ്റിയെന്നും താൻ മാറി നിൽക്കുകയാണെന്നും പറഞ്ഞാണ് ഹരികുമാർ മുങ്ങിയത്. അതിന് ശേഷം പല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. അന്വേഷണസംഘത്തിെൻറ ഒാരോനീക്കവും കൃത്യമായി ഹരികുമാറിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.