ഡിവൈ.എസ്.പിയുടെ വാഹനം ആക്രമിച്ച അഞ്ചു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsപേരാമ്പ്ര: ഹർത്താൽ ദിനത്തിൽ കടിയങ്ങാട്ട് നാദാപുരം ഡിവൈ.എസ്.പിയുടെ വാഹനത്തിന് ക ല്ലെറിഞ്ഞ കേസിൽ അഞ്ചു ബി.ജെ.പി പ്രവർത്തകർകൂടി അറസ്റ്റിൽ. ആവടുക്ക മഠത്തിൽ വരുൺ കൃ ഷ്ണൻ (26), കടിയങ്ങാട് മലയിൽ സജീവൻ (34), കൂത്താളി ഈർപ്പനടക്കൽ നാഗേഷ് (29), കൂത്താളി ചാമക്കാല യിൽ രാജേഷ് (33), പാലേരി മരുതോളി മീത്തൽ ഷിജിത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ േരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ജനുവരി മൂന്നിന് ഹർത്താൽ ദിനത്തിൽ രാവിലെ കടിയങ്ങാട്ട് വാഹനം തടഞ്ഞവരെ പിരിച്ചുവിടാനെത്തിയ ഡിവൈ.എസ്.പി ഇ. സുനിൽ കുമാറിെൻറ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ കേസിൽ രണ്ടുപേർ റിമാൻഡിൽ കഴിയുന്നുണ്ട്.
ഹർത്താൽ ദിനത്തിൽ വൈകീട്ട് നടന്ന മുസ്ലിം യൂത്ത്ലീഗ് പ്രകടനത്തിനിടെ പൊലീസ് വാഹനത്തിന് കല്ലെറിഞ്ഞ രണ്ടു ലീഗ് പ്രവർത്തകരും കഴിഞ്ഞദിവസം അറസ്റ്റിലായി. കക്കാട് കരിമ്പില്‍ പൊയില്‍ നിയാസ് (22), എരവട്ടൂര്‍ മഠത്തില്‍ മുഹമ്മദ് സഫീര്‍ (23) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും റിമാൻഡിലാണ്. മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിന് കല്ലെറിഞ്ഞെന്നാണ് കേസ്.
നെടുമങ്ങാട് പൊലീസിനെ ആക്രമിച്ച കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
നെടുമങ്ങാട്: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് ആനാട് െവച്ച് അക്രമം നടത്തിയവരെ തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെയും പൊലീസുകാരെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി പിടിയിലായി.
ആനാട് വാഴവിള തടത്തരികത്തുവീട്ടിൽ (രാജേഷ് ഭവൻ) രാജേഷ് (27), കുറുപുഴ ഇളവട്ടം ചെമ്പൻകോട് രാജേന്ദ്ര വിലാസം വീട്ടിൽനിന്ന് ആനാട് വാഴവിള അയണിയൻകാവ് വീട്ടിൽ താമസിക്കുന്ന രതീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.