അവസാനമായി ഹജ്ജ് ഹൗസില്‍ ഒരു നോക്ക് കാണാന്‍ ജനമൊഴുകി
text_fieldsമലപ്പുറം: ഡല്‍ഹിയില്‍നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കരിപ്പൂരിലത്തെിച്ച ഇ. അഹമ്മദിന്‍െറ മൃതദേഹം തന്‍െറ കൈയൊപ്പ് ചാര്‍ത്തി പടുത്തുയര്‍ത്തിയ ഹജ്ജ് ഹൗസിന്‍െറ കവാടത്തില്‍ കിടത്തിയപ്പോള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ജനപ്രവാഹത്തില്‍ എയര്‍പോര്‍ട്ട് റോഡ് വീര്‍പ്പുമുട്ടി. പ്രിയ നായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനം ഒഴുകി. വൈകീട്ട് 5.10ഓടെ കരിപ്പൂരിലത്തെിയ വിമാനത്തില്‍ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ഇ. അഹമ്മദിന്‍െറ പി.എ ഷഫീഖ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ അനുഗമിച്ചിരുന്നു.
വിമാനത്താവളത്തില്‍ മലപ്പുറം കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. സയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍ അബ്ദുറഷീദ്, കൊണ്ടോട്ടി തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് ഒൗദ്യോഗികമായി മൃതദേഹം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, നേതാക്കളായ സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, ഖാദര്‍ മൊയ്തീന്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍, ലീഗ് എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലത്തെിയിരുന്നു.
ആംബുലന്‍സില്‍ 5.40ന് ഹജ്ജ് ഹൗസിലത്തെിച്ച ശേഷം നടന്ന ആദ്യ മയ്യിത്ത് നമസ്കാരത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പിന്നീട് നിരവധി തവണകളായി മയ്യിത്ത് നമസ്കാരം നടന്നു. കാത്തുനിന്ന മുഴുവന്‍ പേര്‍ക്കും കാണാന്‍ അവസരം നല്‍കിയ ശേഷം രാത്രി 7.30ഓടെ ജനാസ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി, കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍, ആര്യാടന്‍ മുഹമ്മദ്, പി.പി. തങ്കച്ചന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ, ഐ.എന്‍.എല്‍ നേതാക്കളായ എ.പി. അബ്ദുല്‍വഹാബ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.