പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ
text_fieldsകണ്ണൂർ: ഇല്ലാത്ത കേസുണ്ടാക്കി അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ഇ ബുൾജെറ്റ് സഹോദരൻമാരായ ലിബിനും എബിനും. യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പുതിയ വീഡിയോയിലാണ് പൊലീസിനെതിരെ സഹോദരൻമാരുടെ ആരോപണം.
പൊലീസിനെതിരെ ഒരു വാക്ക് സംസാരിക്കുകയോ ഡിപാർട്മെൻറിനെതിരെ എന്തെങ്കിലും പറയുകയോ ചെയ്താൽ ഇല്ലാത്ത കേസുണ്ടാക്കി അകത്തിടും. കഴിഞ്ഞ ദിവസം ഒപ്പിടാൻ ചെന്നപ്പോൾ ഇത് പറഞ്ഞെന്ന് ഇവർ വീഡിയോയിൽ പറയുന്നു.
ക്യാമറ, ഫോണുകൾ എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും അതിപ്പോൾ എവിടെയാണെന്ന് അറിയില്ല. ഈ പൊലീസുകാർക്ക് വെറുതെ എന്തും എഴുതിക്കൂട്ടാം, കാണിച്ചുകൂട്ടാം. നഷ്ടപ്പെടുന്ന നമ്മുടെ ഭാവി വിഷയമേയല്ല.
എല്ലാ രീതിയിലും കഷ്ടപ്പെടുത്തുന്നു. സമൂഹത്തിൽ ഇല്ലാതാക്കാനും ശ്രമം നടത്തുന്നു. ഇനി ഒന്നിനും ഇല്ലാ എന്ന് കരുതിയതാണ്. പക്ഷേ, നമ്മുടെ പിറകെ നടന്ന് ശല്യം ചെയ്യുകയാണ്.
ചോദ്യം ചെയ്യാമെന്നുള്ളത് നമ്മുടെ ഉത്തരാവിദത്തമാണ്. ധൈര്യമായി മുന്നോട്ടു പോകുമെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.