ഇ ബുൾ ജെറ്റ്: സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്
text_fieldsകണ്ണൂർ: ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ വിഡിയോ പ്രചരിപ്പിച്ചവരും കേസിൽ ഉൾപ്പെടും.
പൊലീസ് മനഃപൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്ലെന്നും കഴിഞ്ഞ ദിവസം ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി ആരംഭിച്ചിരുന്നു.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ അടക്കാൻ വിസമ്മതിച്ചതോടെ ഇ-ബുൾജെറ്റ് സഹോദരൻമാർക്കെതിരെ എം.വി.ഡി കുറ്റപത്രം നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആഗസ്റ്റ് ഒമ്പതിനാണ് ആർ.ടി.ഒ ഒാഫീസിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശികളും ഇ ബുൾജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരുമായ എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.