ഇ ബുൾജെറ്റിന് ആശ്വാസം; ജാമ്യം റദ്ദാക്കേണ്ടെന്ന് കോടതി
text_fieldsതലശ്ശേരി: ഇ ബുൾജെറ്റ് വോഗ്ലർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോടതി. ഇ ബുൾജെറ്റ് വോഗ്ലർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ അപേക്ഷയിലാണ് കോടതി ബുധനാഴ്ച വിധി പറഞ്ഞത്. ചൊവ്വാഴ്ച വാദം പൂർത്തിയായിയിരുന്നു.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിന് കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമിച്ചുകയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങൾ അറസ്റ്റിലായത്.
റിമാൻഡിലായ സഹോദരങ്ങൾക്ക് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) ഉപാധികളോടെ ജാമ്യം നൽകി. ഇതിനുശേഷമാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.