Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിർമാണം തടഞ്ഞ...

അനധികൃത നിർമാണം തടഞ്ഞ സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി

text_fields
bookmark_border
അനധികൃത നിർമാണം തടഞ്ഞ സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി
cancel

കാസർകോട്: എസ്. രാജേന്ദ്രൻ എം.എൽ.എയുടെ മോശം പരാമർശനത്തിന് ഇരയായ ദേവികുളം സബ് കലക്ടർ രേണു രാജിനെ പിന്തുണച്ച് റവന ്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം തടഞ്ഞ സബ് കലക്ടറുടെ നടപടി നിയമാനുസൃതമെന്ന് മന്ത്രി പറഞ്ഞു.

സബ് കലക്ടർക്ക് റവന്യൂ വകുപ്പിന്‍റെ പിന്തുണയുണ്ട്. ഹൈകോടതി വിധി നടപ്പാക്കാനാണ് സബ് കലക്ടർ നോക്കിയത്. കോടതി വിധിയുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എൽ.എയുടെ ഭാഗത്തെ വീഴ്ചയെപ്പറ്റി പറയുന്നില്ല. അത് അവർ പരിശോധിക്കട്ടെ എന്നും ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newse chandrasekharans rajendranmalayalam newsRenu Raj IAS
News Summary - e chandrasekharan Renu Raj ias S Rajendran -Kerala News
Next Story