നീലക്കുറിഞ്ഞി ഉദ്യാനം: റവന്യൂ സെക്രട്ടറിക്കെതിരെ ഇ. ചന്ദ്രശേഖരൻ
text_fieldsകോട്ടയം: നീലക്കുറിഞ്ഞി ഉദ്യാനം അതിർത്തി പുനർനിർണയ വിഷയത്തിൽ റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ ആഞ്ഞടിച്ച് വകുപ്പുമന്ത്രി. വെള്ളിയാഴ്ച കോട്ടയത്ത് നടന്ന റവന്യൂ ഡിപ്പാർട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചു.
സർക്കാറിെൻറ നയം തീരുമാനിക്കുന്നത് റവന്യൂ സെക്രട്ടറിയല്ല. നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തിൽ പി.എച്ച്. കുര്യെൻറ അഭിപ്രായം ആരും അംഗീകരിക്കുന്നില്ല. അതിർത്തി പുനർനിർണയിക്കുമ്പോൾ കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയുമെന്ന റവന്യൂ സെക്രട്ടറിയുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കേണ്ട. ഇത്തരം അഭിപ്രായം പറയാൻ സെക്രട്ടറിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു. ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തപ്പോൾ അതിർത്തി മാറ്റം ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കുമെന്ന കുര്യെൻറ അഭിപ്രായം വാർത്തയായിരുന്നു.
മുൻവിധികളോടെയല്ല സർക്കാർ ഇതിനെ സമീപിക്കുന്നത്. അളന്നുതിരിച്ചല്ല, 3200 ഹെക്ടർ വിജ്ഞാപനം ചെയ്തത്. യഥാർഥ വിസ്തൃതി കണ്ടെത്താനാണ് ശ്രമം. അതിർത്തി നിർണയിക്കുമ്പോൾ യഥാർഥ അവകാശികളെ കുടിയൊഴിപ്പിക്കില്ല. ൈകയേറിയവരുണ്ടോ എന്നറിയാനാണ് പുനർനിർണയം നടത്തുന്നത്. ഇതിന് പിന്നിൽ ഒളി അജൻഡയില്ല. അവിടെ താമസിക്കുന്നവെര സംരക്ഷിക്കും. യാഥാർഥ രേഖകളില്ലാത്തവരെ ഒഴിപ്പിക്കുകതന്നെ ചെയ്യും. മാറിത്താമസിക്കാൻ സന്നദ്ധമാവുന്നവർക്ക് സർക്കാർ സൗകര്യം ഒരുക്കും. വിഷയത്തിൽ കൃത്യമായ തീരുമാനം എടുക്കാനാണ് പ്രേദശത്തുള്ളവരുടെ യോഗം വിളിക്കുന്നത്. മന്ത്രിമാരടങ്ങുന്ന സമിതി ഉദ്യാനം ഉൾപ്പെട്ട മേഖലയിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
വിസ്തൃതി കുറയുമെന്നത് വൈൽഡ്ൈലഫ് വാർഡെൻറ റിപ്പോർട്ട് -പി.എച്ച്. കുര്യൻ
കോട്ടയം: 3200 ഹെക്ടർ വരുന്ന ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കുേമ്പാൾ 1200 ഹെക്ടർ കുറയുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ സെറ്റിൽമെൻറ് ഒാഫിസർ കൂടിയായ ദേവികുളം സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയതല്ലാതെ ഇതുസംബന്ധിച്ച് ഒരഭിപ്രായവും ആരോടും പറഞ്ഞിട്ടില്ല - അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു.
നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയുമെന്ന പരാമർശത്തിെൻറ പേരിൽ റവന്യൂ സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി രൂക്ഷവിമർശം നടത്തിയ കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഡൽഹിയിലുള്ള കുര്യെൻറ പ്രതികരണം. 3200 ഹെക്ടറിൽ ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, കൃഷിഭൂമി എന്നിവ കണക്കാക്കുേമ്പാൾ വിസ്തൃതി കുറയുമെന്നാണ് വൈൽഡ് ലൈഫ് വാർഡെൻറ റിപ്പോർട്ടിലുള്ളത്. ഇത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പ് ഇല്ലാത്ത വിഷയം ഉയർത്തി പുതിയ വിവാദത്തിനില്ല. എന്നാൽ, പട്ടയത്തിെൻറ ചുമതലയുള്ള സബ് കലക്ടർതന്നെ സെറ്റിൽമെൻറ് ഒാഫിസറുടെ ചുമതല വഹിക്കുന്നത് ഉചിതമല്ല.
സെറ്റിൽമെൻറ് ഒാഫിസറുടെ ചുമതല മറ്റൊരാൾക്ക് നൽകണം. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. കൊട്ടക്കാമ്പൂർ അടക്കം ഇടുക്കി ജില്ലയിലെ വ്യാജപട്ടയ വിവാദങ്ങൾ ഒത്തുതീർക്കാൻ മന്ത്രിമാരുടെ സംഘത്തെ അയക്കുന്നതാവും ഉചിതമെന്ന് മുഖ്യമന്ത്രിേയാട് അഭ്യർഥിച്ചതിൽ ചിലർക്ക് തന്നോട് നീരസം കാണും. പത്തുവർഷത്തിൽ അധികമായ വിഷയം കൈകാര്യം ചെയ്യാൻ ആദ്യം ഇടപെടേണ്ടത് മന്ത്രിമാർ തന്നെയാണെന്നും ഉദ്യോഗസ്ഥരല്ലെന്നും കുര്യൻ ആവർത്തിച്ചു. ഇക്കാര്യത്തിലും പുതിയ വിവാദത്തിന് ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.