ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി: രാജമാണിക്യത്തിെൻറ ആവശ്യം തള്ളി മന്ത്രി
text_fieldsതിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന കേരള ഫിനാൻഷ്യൽ കോർപറേഷൻ എം.ഡി രാജമാണിക്യത്തിെൻറ ആവശ്യം തള്ളി മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടുക്കിയിലെ റിസോർട്ടുകൾക്ക് ഇളവ് നൽകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ഉേദ്യാഗസ്ഥൻ വിചാരിച്ചാൽ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനാവില്ല. ഇടുക്കിയിലെ റിസോർട്ടുകൾക്ക് എൻ.ഒ.സി നിർബന്ധമാക്കിയത് ഹൈകോടതിയാണ്. അതിനെ മറികടക്കാൻ റവന്യൂ വകുപ്പിന് കഴിയില്ല. അതുകൊണ്ട് ഇടുക്കിയിലെ റിസോർട്ടുകൾക്ക് ഇളവ് നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) വായ്പ എടുത്തവർക്ക് ഇളവുതേടിയാണ് രാജമാണിക്യം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ല കലക്ടർക്കും കത്തയച്ചത്. മൂന്നാറിൽ സ്റ്റോപ് മെമ്മോ നൽകിയ പത്ത് റിസോർട്ടുകൾക്ക് ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്ത് പ്രവർത്തനാനുമതി നൽകണമെന്നായിരുന്നു ആവശ്യം.
പത്ത് റിസോർട്ടുകൾക്കായി 50 കോടി കെ.എഫ്.സി വായ്പ നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട മറ്റ് ഡിപ്പാർട്മെൻറുകൾ എന്നിവയുടെ രേഖകൾ പരിശോധിച്ചാണ് കോർപറേഷൻ വായ്പ നൽകിയത്. എന്നാൽ, പിന്നീട് റവന്യൂ അധികൃതർ ഈ േപ്രാജക്ടുകൾക്ക് സ്റ്റോപ് മെമ്മോ നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിെൻറ ഫലമായി വായ്പ തിരിച്ചടവ് ഉണ്ടാകുന്നില്ല.
ഇത് കോർപറേഷന് നഷ്ടമുണ്ടാക്കുമെന്നതിനാൽ ഈ റിസോർട്ടുകൾക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ സെക്ഷൻ 24 പ്രകാരം ചട്ടങ്ങളിൽ ഇളവു നൽകി എൻ.ഒ.സി നൽകണമെന്നും പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.