വിടപറഞ്ഞത് രാഷ്ട്രീയ ഒാർമകളിലെ ഉൗഷ്മള സാന്നിധ്യം
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിെൻറ ഇടർച്ചകൾക്കും പടർച്ചകൾക്കും സാക്ഷ്യം വഹിച്ച ഇ. ചന്ദ്രശേഖരൻ നായർ എതിരാളികളില്ലാത്ത കമ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും പാർലമെൻററി രംഗത്തേക്കും സമാനതകളില്ലാതെ മാതൃകയായി ഒഴുകിപ്പരന്നു. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ഇൗ രാഷ്ട്രീയ നൈർമല്യം സാധാരണക്കാരുടെ വികാരങ്ങൾക്കൊപ്പമായിരുന്നു എപ്പോഴും. അതുകൊണ്ടുതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് ഒാർമയിൽ സമൃദ്ധമായ രാഷ്ട്രീയ ഉൗഷ്മളതയാണ് ഈശ്വരപിള്ള ചന്ദ്രശേഖരൻ നായരെന്ന ഇ. ചന്ദ്രശേഖരൻ നായർ.
അധികാരത്തിനുവേണ്ടി അവകാശവാദമുന്നയിക്കാൻ ഒരിക്കലും അദ്ദേഹം തയാറായില്ല. മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടി മണ്ഡലം വിട്ടുകൊടുന്ന ‘മണ്ഡലം പരിത്യാഗികളുടെ’ചരിത്രം തുടങ്ങുന്നതു തന്നെ ഇ. ചന്ദ്രശേഖരൻ നായരിലാണ്. 1967ലെ ഇ.എം.എസ് സർക്കാർ അലസിപ്പിരിഞ്ഞപ്പോൾ രാജ്യസഭാംഗമായ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി. 1970ൽ അച്യുതമേനോന് മത്സരിക്കാൻ ചന്ദ്രശേഖരൻ നായർ തെൻറ തട്ടകമായ കൊട്ടാരക്കര മണ്ഡലം വിട്ടൊഴിഞ്ഞ് വഴിയൊരുക്കി. 1977ൽ നിയമസഭയിൽ തിരിച്ചെത്തിയ ചന്ദ്രശേഖരൻ നായർ ദീർഘകാലം എം.എൽ.എയായി. വ്യത്യസ്ത ചേരിയിലാണെങ്കിലും എല്ലാവരോടും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിച്ചുവെന്നതാണ് മറ്റൊരു സവിശേഷത. നമ്മുടെ കൊച്ചു വക്കീൽ മിടുക്കനാ, പക്ഷേ, കമ്യൂണിസ്റ്റായെന്ന കുഴപ്പമേയുള്ളൂ...’എന്ന് മന്നത്ത് പത്മനാഭൻ സാക്ഷ്യെപ്പടുത്തുന്നതിൽ ഇൗ വ്യക്തിപ്രഭാവം പ്രകടമാണ്.
ഇന്ത്യ അറിയുന്ന മികച്ച സഹകാരിയായിരുന്നു അദ്ദേഹം. കൊല്ലം ജില്ല സഹകരണ ബാങ്കിെൻറയും സംസ്ഥാന സഹകരണ ബാങ്കിെൻറയും പ്രസിഡൻറായ ഘട്ടത്തിലാണ് നാളികേര കർഷകർക്ക് വായ്പ നൽകി വായ്പ തിരിച്ചടവിന് പൈസ വാങ്ങാതെ നാളികേരം മടക്കിവാങ്ങുന്ന പദ്ധതി ആവിഷ്കരിച്ചത്. രാജ്യത്തിനു തന്നെ മാതൃകയായ ഒട്ടേറെ ജനകീയ പദ്ധതികൾക്ക് ഇൗ ഘട്ടത്തിൽ തുടക്കമിട്ടിരുന്നു.
ജനയുഗം സ്ഥാപനങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ എമ്മെനും എസ്. കുമാരനും വെളിയം ഭാർഗവനും കൂടി നിർബന്ധിച്ചതിെൻറ ഫലമായി 1970ലാണ് സ്ഥാപനത്തിെൻറ മാനേജിങ് എഡിറ്ററുടെ സ്ഥാനം ഏറ്റെടുത്തത്. ചന്ദ്രശേഖരൻ നായർക്കൊപ്പം പത്രത്തിെൻറ ചീഫ് എഡിറ്റർ സി. ഉണ്ണിരാജ, മറ്റ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ എന്നീ മൂന്നുപേർ ചേർന്നാണ് ‘ജനയുഗ’ത്തെ കൈപിടിച്ചുയർത്തിയത്. നോവൽ പതിപ്പ് എന്ന ആശയം ചന്ദ്രശേഖരൻ നായരുടേതായിരുന്നു. ജനയുഗം വാരികയിൽ ചോദ്യോത്തര പംക്തി തുടങ്ങിയതും ചന്ദ്രശേഖരൻ നായരുടെ നിർദേശപ്രകാരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.