മന്ത്രിയുടെ കുറിപ്പ് കീറി പൊതുമരാമത്ത് ഉത്തരവ്
text_fieldsതിരുവനന്തപുരം: ദേശീയപാതയുടെ ഇരുവശവുമുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് ബി.ഒ.ടി അടിസ്ഥാനത്തിൽ പാട്ടത്തിന് നൽകാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ കുറിപ്പ് കീറി പൊതുമരാമത്ത് വകുപ്പ് ഉത്തരവ്. വകുപ്പു സെക്രട്ടറി ആനന്ദ് സിങ്ങാണ് ഉത്തരവിറക്കിയത്.
റൂൾസ് ഓഫ് ബിസിനസ് പ്രകാരം സർക്കാർ ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിനാണ്. ദേശീയപാതയുടെ ഇരുവശവുമുള്ള ഭൂമി പാട്ടത്തിനു നൽകാനും കൈമാറ്റം ചെയ്യാനുമടക്കം ഭൂമി എന്തുചെയ്യാനും തീരുമാനിേക്കണ്ടത് റവന്യൂ വകുപ്പാണ്. ഈ അധികാരം മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2019 ഡിസംബർ 28ന് നടന്ന യോഗത്തിലെ ധാരണപ്രകാരമാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ഫയൽ റവന്യൂ വകുപ്പിന് നൽകിയത്.
ഫയൽ പരിശോധിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു .മടക്കി നൽകിയ ഫയലിലാണ് പൊതുമരാമത്ത് സെക്രട്ടറി ഉത്തരവിറക്കിയത്. ദേശീയപാത അതോറിറ്റിക്ക് സർക്കാർ കൈമാറിയ സ്ഥലമാണിത്. തങ്ങളുടെ വിയോജന കുറിപ്പ് മറികടക്കാൻ ഉന്നതങ്ങളിൽ നിന്ന് പച്ചക്കൊടി കാണിച്ചതിനാലാണ് ഉത്തരവിറക്കിയതെന്നാണ് റവന്യൂ വകുപ്പ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.