ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സോഫ്റ്റ്വെയർ; നടപടികൾ വേഗത്തിലാക്കി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിലെ ഫയൽ നീക്കം വേഗത്ത ിലാക്കാൻ പുതിയ സോഫ്റ്റ്വെയർ സ്ഥാപിക്കുന്ന നടപടികൾ സർക്കാർ വേഗത്തിലാക്കി. പുതി യ സംവിധാനം ഏർപ്പെടുത്തുന്നതിന് വിളിച്ച പ്രീബിഡ് യോഗത്തിൽ നാല് സ്ഥാപനങ്ങൾ പങ്കെട ുത്തു. ഇവർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകാൻ ഐ.ടി മിഷനെ ചുമതലപ്പെടുത്തി. മെച്ചപ്പെട്ട ഇ ഫയലിങ് സംവിധാനം കേരളത്തിന് ലഭ്യമാവുന്നതോടെ ഫയൽ വേഗത്തിൽ കൈകാര്യം ചെയ്യാനും കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കുമെന്ന് സർക്കാർ അറിയിച്ചു.
ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, പൊതുഭരണം, ആസൂത്രണം, ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറിമാരും അടങ്ങുന്ന കമ്മിറ്റിക്കാണ് പുതിയ സംവിധാനം പരിശോധിക്കാനുള്ള ചുമതല. കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇ ഓഫിസ് സംവിധാനം പഠിക്കാൻ ഉദ്യോഗസ്ഥതലത്തിൽ രണ്ട് സമിതികളെയും നിയോഗിച്ചിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളും സ്വകാര്യ ഇ ഫയലിങ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതായി സമിതികൾ കണ്ടെത്തി. നിലവിൽ കേരളം ഉപയോഗിക്കുന്ന എൻ.ഐ.സിയുടെ ഇ ഫയലിങ് സംവിധാനത്തെക്കാൾ മെച്ചപ്പെട്ടതാണ് മറ്റ് സംസ്ഥാനങ്ങളിലെ സംവിധാനം. കേരളത്തിലെ ഇ ഫയലിങ് സംവിധാനം സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്തുനിന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയതിനെക്കുറിച്ച് ആലോചിച്ചത്. കേന്ദ്ര സർക്കാറിെൻറ ഫയൽ പ്രോസസിങ്ങും വിവിധ രജിസ്റ്ററുകളും ആധാരമാക്കി എൻ.ഐ.സി തയാറാക്കിയ സംവിധാനമാണ് നിലവിൽ സംസ്ഥാനം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.