Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ-മെയിൽ അയക്കണം,...

ഇ-മെയിൽ അയക്കണം, ഇടനിലക്കാരും വേണം; വാഹനങ്ങളുടെ കരിമ്പട്ടിക നീക്കൽ സങ്കീർണം

text_fields
bookmark_border
ഇ-മെയിൽ അയക്കണം, ഇടനിലക്കാരും വേണം; വാഹനങ്ങളുടെ കരിമ്പട്ടിക നീക്കൽ സങ്കീർണം
cancel

തി​രു​വ​ന​ന്ത​പു​രം: പി​ഴ​യ​ട​ക്കാ​ത്ത​തി​ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​നം നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ങ്കീ​ർ​ണം. ഓ​ൺ​ലൈ​നാ​യി പ​ണ​​മ​ട​ച്ചാ​ൽ നി​രോ​ധ​നം നീ​ക്കാ​മെ​ന്നി​രി​ക്കെ പ​ണ​മ​ട​ച്ച ര​സീ​ത്​ ഓ​ഫി​സി​ലേ​ക്ക്​ ഇ ​മെ​യി​ലി​ൽ അ​യ​ക്ക​ണ​മെ​ന്നാ​ണ്​ നി​ബ​ന്ധ​ന. നി​യ​മ​ലം​ഘ​നം ന​ട​ന്ന​ ഓ​ഫി​സ്​ പ​രി​ധി​യി​ലേ​ക്കാ​ണ്​ ര​സീ​ത്​ മെ​യി​ൽ ചെ​യ്യേ​ണ്ട​ത്.

മെ​യി​ൽ അ​യ​ച്ചാ​ലും ക​രി​മ്പ​ട്ടി​ക മാ​റി​ക്കി​ട്ടാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. മെ​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ക​നി​ഞ്ഞാ​ൽ ക​രി​മ്പ​ട്ടി​ക നീ​ങ്ങും. മെ​യി​ൽ അ​യ​ച്ചാ​ൽ മ​തി​യെ​ന്നാ​ണ്​ വ്യ​വ​സ്ഥ​യെ​ങ്കി​ലും കാ​ര്യം ന​ട​ക്ക​ണ​മെ​ങ്കി​ൽ നേ​രി​ട്ടെ​ത്ത​ണം. ഇ​ത്​ ഇ​ട​നി​ല​ക്കാ​ർ​ക്കും കൈ​മ​ട​ക്കി​നും വേ​ണ്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ഓ​ൺ​ലൈ​ൻ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​വും ഇ​തി​ന്​ പി​ന്നി​ലു​ണ്ട്. ഓ​ഫി​സി​ൽ വ​രാ​തെ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണി​ത്.

ക​രി​മ്പ​ട്ടി​ക നീ​ക്കം​ചെ​യ്യാ​നു​ള്ള അ​ധി​കാ​രം, അ​ത് ചു​മ​ത്തു​ന്ന ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. സോ​ഫ്​​റ്റ്​​വെ​യ​ർ ചെ​യ്തി​രു​ന്ന കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ധി​കാ​ര​മാ​യി മാ​റ്റി​യ​താ​ണ്​ വാ​ഹ​ന ഉ​ട​മ​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. നേ​ര​ത്തേ, ഓ​ൺ​ലൈ​നി​ൽ തു​ക​യ​ട​ച്ചാ​ൽ ക​രി​മ്പ​ട്ടി​ക ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു.

ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കി​ല്ല. വി​ല്‍ക്കു​മ്പോ​ഴും ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റു​മ്പോ​ഴു​മ​ട​ക്കം ഇ​ത്​ ബു​ദ്ധി​മു​ട്ടും താ​മ​സ​വു​മു​ണ്ടാ​ക്കും. ആ​ര്‍.​ടി.​ഒ ഓ​ഫി​സ്​ സേ​വ​ന​ങ്ങ​ള്‍, ഇ​ന്‍ഷു​റ​ന്‍സ് പു​തു​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ക്ക് വ​രു​മ്പോ​ള്‍ പി​ഴ കു​ടി​ശ്ശി​ക​യു​ണ്ടെ​ങ്കി​ൽ അ​ട​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ഹ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ലേ​ക്ക്​ വി​വ​ര​ങ്ങ​ളെ​ല്ലാം മാ​റി​യ​തോ​ടെ​യാ​ണ്​ ക​രി​മ്പ​ട്ടി​ക സം​വി​ധാ​നം വ​ന്ന​ത്. വാ​ഹ​നം ക​രി​മ്പ​ട്ടി​ക​യി​ലാ​ണോ എ​ന്ന്​ വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കും.

കാ​മ​റ​ക​ള​ട​ക്കം പി​ടി​കൂ​ടു​ന്ന കു​റ്റ​ങ്ങ​ൾ ത​ത്സ​മ​യം ഉ​ട​മ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് എ​സ്.​എം.​എ​സ്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. പ​ല​ർ​ക്കും സ​​ന്ദേ​ശം ല​ഭി​ക്കാ​റി​ല്ല. സേ​വ​ന​ങ്ങ​ൾ​ക്കാ​യി വ​കു​പ്പി​നെ സ​മീ​പി​ക്കു​മ്പോ​ഴാ​ണ്​ വാ​ഹ​നം ക​രി​മ്പ​ട്ടി​ക​യി​ലാ​ണെ​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ഫോ​ൺ ന​മ്പ​ർ കൃ​ത്യ​മാ​യി ന​ൽ​കാ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​​ വി​ശ​ദീ​ക​ര​ണം. സേ​വ​ന​ങ്ങ​ൾ​ക്ക്​ ഇ​ട​നി​ല​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​മ്പോ​ൾ ഒ.​ടി.​പി നേ​രി​ട്ട്​ കി​ട്ടു​ന്ന​തി​ന്​ മി​ക്ക​വ​രും ഇ​ട​നി​ല​ക്കാ​രു​ടെ ന​മ്പ​റാ​യി​രി​ക്കും പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യി​ട്ടു​ണ്ടാ​കു​ക​യ​​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmailMotor Vehicle DepartmentBlacklisting of vehiclesKerala News
News Summary - E-mail must be sent, and intermediaries must be; Blacklisting of vehicles is complicated
Next Story