ഇ- മൊബിലിറ്റി പദ്ധതി കരാർ ആയിട്ടില്ലെന്നാണ് ഓർമ; പരിശോധിച്ചിട്ട് പറയാം- മന്ത്രി ശശീന്ദ്രൻ
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയിൽ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും തമ്മിൽ കരാർ ആയിട്ടില്ലെന്നാണ് ഓർമയെന്ന് അദ്ദേഹം പ്രതികരിച്ചു. 'എപ്പോഴാണ് ചെയ്തത്, എങ്ങനെയാണ് ചെയ്തതെന്ന് പരിശോധിക്കണമെന്ന്' കൺസൾട്ടൻസിയെ നിയോഗിച്ചുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശശീന്ദ്രൻ പറഞ്ഞു.
മന്ത്രിസഭ തീരുമാനം ഇക്കാര്യത്തിൽ വേണ്ട. ഫയലുകൾ പരിശോധിച്ച ശേഷമേ വ്യക്തമായും കൃത്യമായും മറുപടി പറയാൻ കഴിയൂ. ഇ- മൊബിലിറ്റി നയം സർക്കാർ അംഗീകരിച്ചതാണ്. അതിെൻറ ഭാഗമായി ചില നടപടികൾ സ്വാഭാവികമായും നടത്തിയിട്ടുണ്ടാകും. അതിനായി ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കുന്നതും സ്വാഭാവികമാണ്. അത്തരം ഡി.പി.ആർ സംബന്ധിച്ച അവസാന ധാരണ ഫയലിൽ എത്തിയോ, ഇല്ലയോ എന്ന് പഠിക്കേണ്ടതുണ്ട്. പ്രതിപക്ഷനേതാവിെൻറ ആക്ഷേപങ്ങൾ വ്യക്തമായി കേട്ടും ഫയൽ കണ്ടശേഷവും മാത്രമേ മറുപടി നൽകാനാവൂവെന്ന് മന്ത്രി ആവർത്തിച്ചു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾട്ടൻസിയായി നിയോഗിച്ച യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിന് യോഗത്തിലല്ല ഇതെല്ലാം തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് കരാർ െകാടുക്കാൻ പറ്റില്ല. ആർക്കെങ്കിലും കരാർ െകാടുക്കണെമന്ന് മുഖ്യമന്ത്രി ഇതുവരെ നിർദേശിച്ച ചരിത്രമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.