ഇ^മൊബിലിറ്റി: കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പ്രൈസ് വാട്ടർ കൂപ്പേര്‍സ് (പി.ഡബ്ല്യു.സി) കമ്പനിയെ ഒഴിവാക്കി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാർ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. പകരം തുടർനടപടികൾക്കുള്ള ചുമതല വ്യവസായ വകുപ്പിനും നൽകിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനി ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശങ്ങളിൽ വിദഗ്ധോപദേശത്തിനായാണ് പി.ഡബ്ല്യു.സിയെ ചുമതലപ്പെടുത്താൻ ആേലാചിച്ചിരുന്നത്. നേരത്തേ സ്പേസ് പാർക്കിെൻറ കൺസൾട്ടൻസി സ്ഥാനത്തുനിന്ന് പി.ഡബ്ല്യു.സിയെ നീക്കിയിരുന്നു.
പദ്ധതിയുടെ കണ്‍സള്‍ട്ടൻറായി പി.ഡബ്ല്യു.സിയെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. 4500 കോടി രൂപക്കുള്ള -മൊബിലിറ്റി പദ്ധതിക്ക് ടെൻഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
െഎ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനഃപരിശോധന നടന്നത്. ഇ-മൊബിലിറ്റി റിബില്‍ഡ് കേരളയുടെ ഭാഗമായതിനാല്‍ പ്രത്യേകിച്ചൊരു കണ്‍സള്‍ട്ടന്‍സി വേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. റീബില്‍ഡ് കേരളയുടെ കൺസള്‍ട്ടന്‍സിയായി കെ.പി.എം.ജിയെ നിയമിച്ച സാഹചര്യത്തില്‍ ഇതിെൻറ പരിധിയില്‍ ഇ-മൊബിലിറ്റിയും ഉള്‍പ്പെടും.
ട്രാൻസ്പോർട്ട് കമീഷണര്‍ പി.ഡബ്ല്യു.സിക്ക് വർക്ക് ഒാർഡർ കൊടുത്തെങ്കിലും കരാറിെൻറ കരട് ഇതുവരെ കമ്പനി നൽകിരുന്നില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇതുവരെ കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് സാങ്കേതിക തടസ്സങ്ങളുണ്ടാകില്ലെന്നുമാണ് ഗതാഗതവകുപ്പിെൻറ വിലയിരുത്തൽ. അതേ സമയം ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട മുന്നോട്ടുപോക്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കമ്പനികൾ മുന്നോട്ടുവരുമോ എന്നതാണ് കാരണം. 2019 ആഗസ്റ്റ് 17 നാണ് പി.ഡബ്ല്യു.സിക്ക് കരാർ നൽകാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.