ഇ-മൊബിലിറ്റി പദ്ധതി: തങ്ങൾക്കെതിരെ സെബി നടപടിയില്ലെന്ന് പി.ഡബ്ല്യു.സി.പി.എല്‍
text_fieldsകൊച്ചി: സർക്കാറിെൻറ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപിച്ചതിനെത്തുടർന്ന് വിശദീകരണവുമായി കമ്പനി രംഗത്ത്. മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് (പി.ഡബ്ല്യു.സി.പി.എല്‍) കമ്പനി വ്യക്തമാക്കി.
കണ്‍സള്‍ട്ടിങ് സേവനം നല്കുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണിത്. ഓഡിറ്റ് സ്ഥാപനമല്ല. 2018 ജനുവരിയിലെ സെബി ഉത്തരവ് പി.ഡബ്ല്യു.സി.പി.എല്ലിന് ബാധകമെല്ലന്നും ഒരു നിരോധനവും നിലനില്ക്കുന്നിെല്ലന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രൈസ് വാട്ടര്‍ഹൗസ് ഓഡിറ്റ് സ്ഥാപനത്തിനെതിരെ ഓഡിറ്റ് സര്‍വിസ് നല്‍കുന്നതില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് നിരോധിച്ച സെബി ഉത്തരവ് 2019 സെപ്റ്റംബറില്‍ സെക്യൂരിറ്റീസ് ആന്‍ഡ് അപ്പലറ്റ് ട്രൈബ്യൂണല്‍ (എസ്.എ.ടി) നീക്കിയിരുന്നു. ഇതിനെതിരെ പിന്നീട് സെബി സുപ്രീംകോടതിയെ സമീപിച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രൈസ് വാട്ടര്‍ ഹൗസ് ഓഡിറ്റ് സ്ഥാപനം ഇന്ത്യയില്‍ സേവനം ചെയ്യുന്നതിന് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.