ഇ-ഓഫിസ് നിശ്ചലമായി; സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം നിലച്ചത് മണിക്കൂറുകൾ
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞം പുരോഗമിക്കുന്നതിനിടെ സെക്രേട്ടറിയറ്റിലെ ഫയൽ നോക്കുന്നതിനുള്ള ഇ-ഓഫിസ് സംവിധാനം പ്രവർത്തനരഹിതമായി. ഓഫിസുകളിൽ പതിവ് ഫയൽ നോട്ടവും നീക്കവും തടസ്സപ്പെട്ടു. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് തകരാർ പരിഹരിക്കാനായത്. ആറ് മാസത്തിനിടെ മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ ഇ-ഓഫിസ് സംവിധാനം സ്തംഭിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ചത് മുതൽ പല വകുപ്പുകളിെലയും കമ്പ്യൂട്ടറുകൾ നിശ്ചലാവസ്ഥയിലായിരുന്നു. ധനകാര്യവകുപ്പിൽ പൂർണമായും കമ്പ്യൂട്ടറുകൾ പണിമുടക്കി. പല ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തിയവർ ഇതുമൂലം വലഞ്ഞു. സെക്രേട്ടറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വേഗം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഫയൽ തീർപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.