വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരുന്നു -ഇ.പി.ജയരാജൻ
text_fieldsസുല്‍ത്താന്‍ ബത്തേരി: വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇ.പി. ജയരാജന്‍റെ പ്രതികരണം. ബന്ദിപ്പൂർ വനമേഖലയിൽ കർണാടക ഏർപ്പെടുത്തിയിട്ടുള്ള രാത്രിയാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിക്കവേയാണ് ജയരാജൻ ഇങ്ങിനെ പറഞ്ഞത്.
ഇപ്പോഴത്തെ കാലത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല. മുമ്പ് വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ഒരു വന്യമൃഗത്തിനു വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്. യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു.
രാത്രിയാത്ര നിരോധന വിഷയത്തിൽ, ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഏറെ സമ്മർദങ്ങൾ ചെലുത്താനാകും. എന്നാൽ നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.