പഞ്ചായത്ത് ഓഫിസില്‍ പോകേണ്ട, വസ്തുനികുതി ഇനി ഓണ്‍ലൈന്‍ വഴി
text_fieldsമലപ്പുറം: വസ്തുനികുതി ഇ-പേയ്മെന്‍റ് സംവിധാനം എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന നേട്ടം മലപ്പുറത്തിന് സ്വന്തം. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും വസ്തുനികുതി ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ലോകത്ത് എവിടെനിന്ന് മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ കെട്ടിടനികുതി അടക്കാം. നികുതിയടക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ പോകേണ്ട. http://tax.lsgkerala.gov.in ലിങ്ക് വഴി ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടക്കാം. 38 കോടിയോളം രൂപയാണ് നികുതിയിനത്തില്‍ പിരിക്കേണ്ടത്.
വസ്തുനികുതി സമ്പൂര്‍ണ ഇ-പേയ്മെന്‍റ് സംസ്ഥാനതല പ്രഖ്യാപനം തദ്ദേശഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗങ്ങളുടെ മിനിട്സ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘സകര്‍മ’ പദ്ധതിയുടെ ജില്ലതല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഇ-പേയ്മെന്‍റ് ആദ്യമായി നടപ്പാക്കിയ മക്കരപ്പറമ്പ് പഞ്ചായത്തിന് മന്ത്രി ഉപഹാരം നല്‍കി.
ഡിസംബര്‍ മാസത്തെ പദ്ധതി ചെലവില്‍ ജില്ലതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.